Posted On
date_range Updated On
date_range ജനുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ചു
ദോഹ: 2023 ജനുവരിയിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് വിലയിൽ മാറ്റമില്ല. 2002 ഡിസംബറിലേതുപോലെ ഒരു ലിറ്ററിന് 1.95 റിയാൽ ആണ് ജനുവരിയിലും വിലയീടാക്കുക.സൂപ്പർ ഗ്രേഡ് പെട്രോളിനും ഡിസംബറിലെ വിലയായ 2.10 റിയാൽ തുടരും. ഡീസലിന് 2.05 റിയാലാണ് വില. രാജ്യാന്തര മാർക്കറ്റിലെ വിലനിലവാരമനുസരിച്ച് ഇന്ധന വില നിർണയിക്കുന്ന രീതിക്ക് ഊർജ-വ്യവസായ മന്ത്രാലയം 2017 സെപ്റ്റംബറിലാണ് തുടക്കമിട്ടത്. ഓരോ മാസത്തെയും വിലനിലവാരം ഖത്തർ എനർജിയാണ് പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.