ഖത്തർ ഇൻകാസ് യൂത്ത് വിങ്ങിെൻറ വീട് നിർമിക്കാനുള്ള ധനസഹായം കൈമാറുന്നു
Posted On
date_range Updated On
date_range ഖത്തർ യൂത്ത് വിങ് ധനസഹായം നൽകി
ദോഹ: ഖത്തർ ഇൻകാസ് യൂത്ത് വിങ് നേതൃത്വത്തിൽ പാലക്കാട് സ്വദേശിനിക്ക് സ്ഥലവും വീടുവെക്കാൻ ധനസഹായവും നൽകി. സ്ഥലം വാങ്ങാനും വീടും വെക്കാനുമുള്ള തുകയുടെ ആദ്യ ഗഡുവായ മൂന്നു ലക്ഷം രൂപ കഴിഞ്ഞദിവസം ദോഹയിൽ നടന്ന ചടങ്ങിൽ കൈമാറി. എൻ.ടി. ഷരീഫിൽനിന്ന് പി.സി. നൗഫൽ കട്ടുപ്പാറ തുക എറ്റുവാങ്ങി. അനീസ് കെ.ടി. വളപുരം, ജിഷ ജോർജ് ഇടപ്പള്ളി എന്നിവർ നേതൃത്വം നൽകി. ഇർഫാൻ പകര, നിയാസ് കൈപ്പേങ്ങൽ, ജിജോ ജോർജ്, അക്രം കെ. മുഹമ്മദാലി, ലിംസൺ പീച്ചി എന്നിവർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.