ഖത്തറിൽ ഓണ്‍ അറൈവല്‍ വിസയടക്കം നീട്ടാന്‍ പ്രത്യേക സൗകര്യം

ദോഹ: ഓൺഅ​ൈറവൽ വിസ, വിസിറ്റ്​ വിസ എന്നിവയിൽ ഖത്തറിലെത്തി കാലാവധി കഴിഞ്ഞവർക്ക്​ വിസ പുതുക്കാൻ പ്രത്യേക സൗകര്യം. ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിലെ https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension ലിങ്കിലൂടെയാണ്​ ഇത്​ പുതുക്കേണ്ടത്​.

ലിങ്കില്‍ കയറി വിസ നമ്പർ, പാസ്പോര്‍ട്ട് നമ്പർ, നാഷനാലിറ്റി എന്നിവ നൽകണം. പിന്നീട്​ ‘Extend’ ബട്ടണിൽ ക്ലിക്ക്​ ചെയ്യണം. പുതുക്കാൻ ലഭ്യമായ ദിവസങ്ങള്‍ ‘0’ എന്ന് കാണിച്ചേക്കാം. രണ്ടു മണിക്കൂറിനുശേഷം ‘Visa Services’ എന്നതിൽ പരിശോധിച്ചാല്‍ വിസ പുതുക്കിയതായി കാണാനാകും.

നടപടികൾ​ പൂർത്തിയാക്കുന്നവർക്ക്​ ഒരു മാസം വരെയാണ്​ പുതുക്കി നൽകുന്നത്​​. ചിലയാളുകൾ ഈ സൗകര്യം നിലവിൽ തന്നെ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്​.

Tags:    
News Summary - Qatar Visa on Arrival-Qatar News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.