പ്രവാസി വെല്‍ഫെയര്‍ നേതൃസംഗമം പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും, വേനലവധിക്കാലം കൂടി ആസന്നമായിരിക്കെ വിമാനക്കമ്പനികൾ നടത്തുന്ന അന്യായമായ യാത്രാനിരക്ക് വർധനവ് പ്രവാസി സമൂഹത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും യാത്രാക്ലേശം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ നേതൃസംഗമം ആവശ്യപ്പെട്ടു.
വിമാന ടിക്കറ്റ് നിരക്ക് വർധനവ്, നീണ്ട കാലത്തെ പ്രവാസത്തിന് ശേഷം കുടുംബങ്ങളുമായി ഒന്നിക്കാനായി നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികളുടെ അവകാശങ്ങൾക്കും സാമൂഹിക നൈതിക താൽപര്യങ്ങൾക്കും വിരുദ്ധമാണ്.
പ്രവാസികളുടെ ജീവിതം ത്യാഗപൂർണ്ണമായ സാഹചര്യങ്ങളിലാണ്. അതിനാൽ അവരുടെ യാത്രാവകാശം ചൂഷണത്തിനിരയാകുന്നത് അംഗീകരിക്കാനാവില്ല. കൂടാതെ പല വിമാനക്കമ്പനികളും റദ്ദ് ചെയ്ത സർവിസുകൾക്ക് പകരം നൽകിയ വൗച്ചറും റീഫണ്ടും കാലതാമസം കൂടാതെ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നേതൃസംഗമം ആവശ്യപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഹമ്മദ് ഷാഫി പുതിയ പ്രവര്‍ത്തനകാലയളവിലേക്കുള്ള നയപരിപാടികള്‍ അവതരിപ്പിച്ചു. വിവിധ തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കുള്ള പരിശീലന പരിപാടിക്ക് വൈസ് പ്രസിഡന്റ് അനീസ് മാള, അന്‍വര്‍ ഹുസൈന് എന്നിവര്‍ നേതൃത്വം നല്കി.
ജനറല്‍ സെക്രട്ടറി സി. ഷറഫുദ്ദീന് സ്വാഗതം പറഞ്ഞു. സെക്രട്ടറി നിഹാസ് എറിയാട്, നടുമുറ്റം പ്രസിഡന്റ് സന നസീം തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.