മ്യൂസിക്കൽ ആൽബം ‘ഉറുമാലിൻ ചന്തം’ പോസ്റ്റർ ലോഞ്ച് ചടങ്ങിൽനിന്ന്
ദോഹ: എസ്സാർ മീഡിയയുടെ ബാനറിൽ ഹസ്സൻ വട്ടംകുളം സംവിധാനം ചെയ്ത് സംഗീതം ഒരുക്കുന്ന പുതിയ മ്യൂസിക്കൽ ആൽബം ‘ഉറുമാലിൻ ചന്തം’ പോസ്റ്റർ ലോഞ്ച് സംഘടിപ്പിച്ചു. പ്രശസ്ത സിനിമ ഗായകൻ അഫ്സൽ, മാർസ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ജനറൽ മാനേജർ ഹാരിസ് ഖാദർ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ ലോഞ്ച് ചെയ്തത്.
ഹസ്സന് വട്ടംകുളം ഗായകനായും സംഗീത സംവിധായകനായും പ്രവര്‍ത്തിക്കുന്ന ആല്‍ബത്തിന്റെ ഗാനരചന എം.എം. ഹംസ മുവാറ്റുപുഴയും ചിത്രീകരണം സഫ്വാന് എസ് 4 ഫിലിംസും ആണ് നിർവഹിച്ചിരിക്കുന്നത്. സ്വാലിഹ് പി.ടി. മഞ്ചേരിയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. ആല്‍ബത്തിന്റെ മുഴുവന്‍ ചിത്രീകരണവും ഖത്തറില്‍ വെച്ചാണ് പൂര്‍ത്തിയാക്കിയത്. പുതുമയാര്‍ന്ന അവതരണ ശൈലിയോടെ ഒരുങ്ങുന്ന 'ഉറുമാലിന് ചന്തം' സംഗീതാസ്വാദകര്‍ക്ക് ശ്രദ്ധേയമായ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ആല്‍ബം ഉടന്‍ റിലീസ് ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.