ദോഹ: ഓളപ്പരപ്പിൽ അതിവേഗത്തിൽ കുതിച്ചുപായുന്ന അക്വാബൈക് സർക്യൂട്ട് പ്രോ വേൾഡ് ചാമ്പ്യൻഷിപ് മത്സരങ്ങൾക്ക് വേദിയാവാൻ ഒരുങ്ങി ഖത്തർ. പത്തുവർഷത്തിനിടെ ആദ്യമായി ഖത്തറിലെത്തുന്ന അക്വാബൈക് ചാമ്പ്യൻഷിപ്പിന് ഒക്ടോബർ 30, 31, നവംബർ ഒന്ന് തീയതികളിൽ വേദിയൊരുക്കും.
ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിനാണ് ദോഹ മറൈൻ സ്പോർട്സ് ക്ലബ് (ഡി.എം.എസ്.സി) ആതിഥ്യമൊരുക്കുന്നത്. മത്സര സംഘാടനവുമായി ബന്ധപ്പെട്ട ഡി.എം.എസ്.സി വൈസ് പ്രസിഡന്റ് സലാഹ് ബിൻ ഇബ്രാഹിം അൽ മന്നായി, അക്വാബൈക് പ്രമോഷൻസ് സി.ഇ.ഒ റയ്മണ്ടോ ഡി സാൻ ജെർമനോ എന്നിവർ കരാറിൽ ഒപ്പുവെച്ചു. 2011ലും 2015ലുമാണ് ഖത്തർ അക്വാബൈക് സീരീസ് മത്സരത്തിന് വേദിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.