ദോഹ: ഖത്തർ ദേശീയ ഫുട്ബോൾ ടീമിെൻറ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചു കൊണ്ടുള്ള സുപ്രീം ക മ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയുടെ വിളിക്കുത്തരം നൽകി സാവി ഹെർണാണ്ടസ്. ഹസൻ അൽ തവാദിയുടെ പരാമർശത്തെ പോസിറ്റീവായാണ് സമീപിക്കുന്നതെന്നും ഖത്തർ ദേശീയ ടീം പരിശീലകനാകാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ഇപ്പോൾ ഫിഫയുടെ പരിശീലകനാകുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും തവാദിയുടെ പ്രസ്താവനയിൽ സാവി പ്രതികരണം അറിയിച്ചു. ഖത്തറിെൻറ പരിശീലകനാകാൻ ഒരുക്കമാണെന്നും ഖത്തറിനെ പരിശീലിപ്പിക്കുകയെന്നത് സംഭവിക്കാമെന്നും ഇതിൽ രാജ്യത്തിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അൽ സദ്ദ് മധ്യനിരതാരവും ലോകകപ്പ് ജേതാവുമായ സ്പാനിഷ് താരം ഗോൾ ഡോട്ട് കോമിനോട് വ്യക്തമാക്കി. 2022 ലോകകപ്പിൽ കൂടുതൽ മത്സരക്ഷമതയുള്ള ഖത്തർ ടീമിനെ വാർത്തെടുക്കാൻ സാധ്യമാകുന്ന മാർഗം സ്വീകരിക്കുമെന്നും സാവി പ്രത്യാശ പ്രകടിപ്പിച്ചു. 37കാരനായ സാവിയുടെ അൽ സദ്ദുമായുള്ള കരാർ ഈ സീസണോടെ തീരുകയാണ്. അതിനിടെയാണ് ഖത്തർ കോച്ചാകാൻ സന്നദ്ധത പ്രകടിപ്പിച്ച് സാവി രംഗത്തെത്തിയിരിക്കുന്നത്. സ്പെയിനിെൻറ കോച്ചായിരുന്ന ലൂയിസ് അരഗോണസും ബാഴ്സലോണ കോച്ചായിരുന്ന പെപ് ഗാർഡിയോ ളയുമാണ് സാവിയുടെ അഭിപ്രായത്തിൽ മികച്ച പരിശീലകർ. ലോകത്തിലെ മികച്ച പരിശീലകരുമൊത്ത് പന്തു തട്ടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിച്ചു. നിലവിൽ സുപ്രീം കമ്മിറ്റിയുടെ ജനറേഷൻ അമേസിംഗ് േപ്രാഗ്രാമിെൻറ അംബാസഡർ കൂടിയാണ് സാവി. ഖത്തർ അണ്ടർ 20 ദേശീയ ടീമിെൻറ ഭാഗമായും സാവി പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.