Posted On
date_range Updated On
date_range ലബനാൻ പ്രസിഡന്റിന് അഭിനന്ദന സന്ദേശവുമായി ഖത്തർ
ദോഹ: സൗഹൃദരാജ്യമായ ലബനാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ ജോസഫ് ഔനെ അഭിനന്ദിച്ച് ഖത്തർ. കഴിഞ്ഞ ദിവസം പൂർത്തിയായ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ സൈനിക മേധാവിയെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഥാനിയും അഭിനന്ദിച്ചു.
ലബനാനെയും രാജ്യത്തെ ജനങ്ങളെയും പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ കഴിയട്ടേയെന്നും അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു.
രണ്ടുവർഷത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് സൈനിക മേധാവിയായ ജനറൽ ജോസഫ് ഔനിനെ ലബനാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.