ഖത്തർ സയൻറിഫിക് ക്ലബ് ഒറിക്സ് ജി.ടി.എൽ കമ്പനിയുമായി സഹകരിച്ച് നിർമിച്ച മെഡിക്കൽ ഫേസ് മാസ്ക്കുകൾ അംഗീകാരത്തിനായി ഹമദ് മെഡിക്കൽ കോർപറേഷന് കൈമാറിയപ്പോൾ
ദോഹ: കോവിഡ് പ്രതിരോധ നടപടികളിൽ മികച്ച മാതൃകയുമായി ഖത്തർ സയൻറിഫിക് ക്ലബ്. ഒറിക്സ് ജി.ടി.എൽ കമ്പനിയുമായി സഹകരിച്ച് ക്ലബ് ആറായിരം മെഡിക്കൽ ഫേസ് മാസ്ക്കുകൾ നിർമിച്ച് ഹമദ് മെഡിക്കൽ കോർപറേഷനിലെ ആരോഗ്യ പ്രവർത്തകർക്കും ഒറിക്സ് ജി.ടി.എൽ ജീവനക്കാർക്കും കൈമാറുകയാണ് ചെയ്യുന്നത്.
ഹമദിൽ 5000 ഫേസ് ഷീൽഡുകളും ഒറിക്സ് ജി.ടി.എല്ലിൽ ആയിരം ഷീൽഡുകളുമാണ് നൽകുന്നത്. വൈറസ്ബാധയിൽനിന്ന് രക്ഷ നൽകുന്ന ഷീൽഡുകൾ രണ്ട് സ്ഥാപനത്തിലെയും ആരോഗ്യപ്രവർത്തകർക്ക് ഏെറ അനുഗ്രഹമാകും.
ഹമദ് മെഡിക്കൽ കോർപറേഷൻെറ അംഗീകാരം ലഭിക്കുന്ന മുറക്ക് ഖത്തർ സയൻറിഫിക് ക്ലബിൻെറ ഡിജിറ്റൽ മാനുഫാക്ചറിങ് ലബോറട്ടറിയിൽ (ഫാബ് ലാബ്) കൂടുതൽ ഫേസ് ഷീൽഡുകൾ നിർമിക്കാനാണ് പദ്ധതി.
പ്രാദേശികമായി നിർമിക്കുന്ന ഈ ഷീൽഡുകൾക്ക് ഏെറ പ്രത്യേകതകളുണ്ട്. ഫേസ്ഷീൽഡിൽ വെള്ളം ആയാലുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാകും. ധരിച്ചുകഴിഞ്ഞാൽ ബാഷ്പീകരണവും മറ്റുംമൂലം കാഴ്ച മങ്ങുന്ന അവസ്ഥയും പരമാവധി കുറക്കുന്ന രീതിയിലാണ് ഫേസ് ഷീൽഡുകൾ. അണുമുക്തമാക്കിയതിന് ശേഷം വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതിനാൽ പരിസ്ഥിതി സൗഹൃദവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.