പ്രവാസികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശത്തിന്​ ഏപ്രില്‍ 23 മുതല്‍ അപേക്ഷിക്കാം

ദോഹ: സര്‍ക്കാര്‍, അർദ്ധ സർക്കാർ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കള്‍ക്ക്  2017-^2018 അധ്യയന വര്‍ഷത്തേക്കുള്ള സർക്കാർ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ഇൗ മാസം 23 മുതല്‍ ജൂലൈ ആറ് വരെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പ്രവാസികളുടെ മക്കള്‍ക്കായുള്ള സ്കൂൾ പ്രവേശനത്തിന് അേപക്ഷകൾ വിലയിരുത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട് .

രക്ഷിതാക്കളുടെയും വിദ്യാര്‍ഥിയുടേയും പാസ്‌പോർട്ട്, ഖത്തര്‍ ഐ.ഡി. പകര്‍പ്പ്,  പ്രതിമാസ ശമ്പളത്തി​െൻറ സാക്ഷ്യപത്രം,  ബാങ്കിൽ നിന്നുള്ള അവസാന മൂന്ന് മാസത്തിലെ സ്റ്റേറ്റ്മ​െൻറ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവെക്കാപ്പം തൊഴിലുടമയുടെ കത്തും വീട്ടു വാടക കരാറും സമർപ്പിക്കണം.താമസിക്കുന്ന മേഖലയില്‍ സ്വകാര്യ സ്‌കൂളുകള്‍ ഇല്ലാത്ത പ്രവാസികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനത്തിന് കഴിഞ്ഞ മേയ് മുതല്‍ മന്ത്രാലയം അനുവാദം നല്‍കിയിട്ടുണ്ട്. 

അല്‍ ശമാല്‍, ദുഖാന്‍, റൗദത്ത് റാഷിദ്, അല്‍ കിരാനാ, ഷെഹാനിയ, അല്‍ ഗുവെയ്‌രിയ, അല്‍ ജാമിലിയ തുടങ്ങിയ മേഖലകളില്‍ താമസിക്കുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്.  പ്രവേശനത്തിന് മന്ത്രാലയത്തിന്റെ 155 എന്ന ഹോട്ട്‌ലൈനില്‍ ബന്ധപ്പെട്ട് വിശദാംശങ്ങൾ അറിയാം.

Tags:    
News Summary - qatar schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.