ശൈ​ഖ ആ​ലി​യ അ​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി

പ്രാ​ദേ​ശി​ക -അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ഖ​ത്ത​ർ; ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാണെന്നും യു.​എ​ൻ വേദിയിൽ ഖത്തർ വ്യക്തമാക്കി

ദോ​ഹ: സം​ഘ​ർ​ഷ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കും വേ​ണ്ടി പ്രാ​ദേ​ശി​ക -അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ഖ​ത്ത​ർ. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​നാ​ണ് ഖ​ത്ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള സാ​യു​ധ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം ആ​ശ​ങ്കാ​ജ​ന​ക​മാ​യി തു​ട​രു​ക​യാ​ണ്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ യു.​എ​ൻ പ്ര​മേ​യ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും യു.​എ​ന്നി​ൽ ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി.

സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ സി​വി​ലി​യ​ന്മാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് യു.​എ​ൻ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ സം​സാ​രി​ക്ക​വെ, ഖ​ത്ത​റി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ ആ​ലി​യ അ​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി​യാ​ണ് രാ​ജ്യ​ത്തി​ന്റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് അ​വ​ർ ആ​വ​ർ​ത്തി​ച്ചു. ഈ ​ന​ട​പ​ടി ആ​ഗോ​ള സു​ര​ക്ഷ, വി​ത​ര​ണ ശൃം​ഖ​ല​ക​ൾ, ഊ​ർ​ജ -ഭ​ക്ഷ്യ വി​പ​ണി എ​ന്നി​വ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഇ​ത് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​കു​ക​യും ദു​ർ​ബ​ല​മാ​യ സ​മൂ​ഹ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു.

ക​ട​ലി​ടു​ക്ക് ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്നും അ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള മൈ​നു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും വാ​ണി​ജ്യ ക​പ്പ​ലു​ക​ളി​ൽ നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സ​മു​ദ്ര നി​യ​മ ക​ൺ​വെ​ൻ​ഷ​ൻ, സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ പ്ര​മേ​യ​ങ്ങ​ൾ എ​ന്നി​വ അ​നു​സ​രി​ച്ച് സ്വാ​ത​ന്ത്ര്യ സ​മു​ദ്ര സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Qatar says mediation efforts in regional and international disputes will continue; Qatar says closing the Strait of Hormuz is a violation of international law at the UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.