ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ ഫ്രൂട്ട് ഫെസ്റ്റിവൽ ആന്റ് ജ്യൂസ് ജങ്ഷന്റെ ഉദ്ഘാടനം സഫാരി ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അൽ അഹ്ബാബി, ഡെപ്യൂട്ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

സഫാരിയിൽ ഫ്രൂട്ട് ഫെസ്റ്റിവൽ ആന്റ് ജ്യൂസ് ജങ്ഷന് തുടക്കമായി

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ ഫ്രൂട്ട് ഫെസ്റ്റിവൽ ആന്റ് ജ്യൂസ് ജങ്ഷന് തുടക്കമായി. ജൂലൈ 11 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സഫാരി ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അൽ അഹ്ബാബി, ഡെപ്യൂട്ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മറ്റു മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി.

ആരോഗ്യകരമായ ജീവിതശൈലിയും പോഷകാഹാര ശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി പഴവർഗങ്ങളും വൈവിധ്യമാർന്ന ഫ്രഷ് ജ്യൂസുകളുമാണ് ഈ മേളയുടെ പ്രധാന ആകർഷണം. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വൈവിധ്യമാർന്ന പഴവർഗങ്ങൾ ഈ പ്രമോഷനിലുടെ സഫാരി ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈജിപ്ത്, ആഫ്രിക്ക, ജോർഡൻ, ബ്രസീൽ, കെനിയ, ഇന്ത്യ, വിയറ്റ്നാം, ചൈന, ചിലി, പാകിസ്താൻ, തായ്‍ലൻഡ് തുടങ്ങി പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഇനത്തിലും വ്യത്യസ്തയാർന്നതുമായ പഴവർഗങ്ങൾ നേരിട്ട് ലഭ്യമാക്കുന്നു എന്നത് കൊണ്ട് തന്നെ ഗുണമേന്മ ഉറപ്പിക്കാൻ സഫാരിക്ക് സാധിക്കുന്നതായി അധികൃതർ പറഞ്ഞു.

ഇതോടൊപ്പം, ഫ്രഷ് ജ്യൂസുകൾക്ക് മാത്രമായി ജ്യൂസ് ജങ്ഷൻ അവതരിപ്പിച്ചു. മിൽക്ക് ഷെയ്ക്കുകൾ, ജ്യൂസുകൾ, ഫ്രഷ് സലാഡുകൾ, സർബത്തുകൾ, സംഭാരം തുടങ്ങിയവക്ക് പുറമേ നെല്ലിക്ക ജ്യൂസ്, പാവക്ക ജ്യൂസ് തുടങ്ങിയ ആരോഗ്യപരിപാലനത്തിന് ആവശ്യമായ വെജിറ്റബിൾ ജ്യൂസുകളും അടക്കം 30 ൽ പരം പാനീയങ്ങൾ ഈ മേളയിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്.

സഫാരിയുടെ മെഗാ പ്രമോഷൻ ഷോപ്പ് ആൻ്റ് ഡ്രൈവിലൂടെ 30 ബെസ്റ്റ്യൂൺ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കുന്നു. സഫാരിയുടെ ഏത് ഔട്ട്ലെറ്റിൽ നിന്നും 50 റിയാലിനോ അതിന് മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ-റാഫിൾ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂൺ കാറുകൾ വിതവും അവസാനത്തെ നറുക്കെടുപ്പിൽ അഞ്ച് ബെസ്റ്റ്യൂൺ കാറുകളുമാണ് സമ്മാനമായി നൽകുന്നത്. സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ ഷോപ്പ് ആൻ്റ് വിൻ പ്രമോഷൻ ലഭ്യമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Tags:    
News Summary - Fruit Festival and Juice Junction begins at Safari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.