ജിദ്ദ അൽ സലാം കൊട്ടാരത്തിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചപ്പോൾ 

ഖത്തർ-സൗദി ബന്ധം കൂടുതൽ ശക്​തമാകുന്നു

ദോഹ: കഴിഞ്ഞ ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാർ ഒപ്പുവെച്ചതോടെയാണ്​ ഖത്തറും സൗദിയും തമ്മിലുള്ള ബന്ധം പൂർവസ്​ഥിതിയിലായത്​. മൂന്നരവർഷത്തെ ഖത്തർ ഉപരോധത്തിനാണ്​ അന്ന്​ അന്ത്യമായത്​. ഇന്നലെ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിൽ എത്തുകയും സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ്​ ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തുകയും ചെയ്​തത്​ ബന്ധം ശക്തമാക്കുന്നതിൽ വഴിത്തിരിവ്​ സൃഷ്​ടിക്കുന്നതുമായി. ചൊവ്വാഴ്​ച തന്നെ അമീർ ഖത്തറിലേക്ക്​ മടങ്ങുകയും ചെയ്​തു. കഴിഞ്ഞ ജി.സി.സി ഉച്ചകോടിക്കുശേഷം ഇത്​ ആദ്യമായാണ്​ ഖത്തർ അമീർ സൗദിയിൽ ഔദ്യോഗിക സന്ദർശനത്തിന്​ എത്തിയത്​ എന്ന പ്രത്യേകതയുമുണ്ട്​.

ഉപരോധം അവസാനിച്ചതിനുശേഷം ഖത്തറും സൗദിയുമായുള്ള കര അതിർത്തി വഴിയുള്ള ചരക്കുനീക്കം കഴിഞ്ഞ ഫെബ്രുവരി 14 മുതൽ ആരംഭിച്ചിരുന്നു. ഉപരോധം നീക്കിയതിനുശേഷമുള്ള തുടർകാര്യങ്ങളുമായി ബന്ധപ്പെട്ട ഖത്തരിസൗദി കമ്മിറ്റിയുടെ യോഗവും പുരോഗമിക്കുകയാണ്​. 

Tags:    
News Summary - Qatar-Saudi relations strengthen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.