അടിപൊളിയായി ചിന്തിക്കണമെങ്കിൽ ആരോഗ്യകരമായ മനസ്സ് വേണം. ആരോഗ്യമുള്ള ശരീരത്തി ലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ. ജങ്ക്ഫുഡുകളും കൃത്രിമപാനീയങ്ങളും ജീവിതത്തിെൻറ ഭാഗ മാക്കിയ നമുക്ക് വ്യായാമമില്ലാതെ എങ്ങനെ മുന്നേറാനാവും. ദിവസത്തിലെ അൽപസമയമെങ്കി ലും വ്യായാമത്തിനായി മാറ്റിവെക്കൂ. ആനന്ദം ജീവിതത്തിലേക്ക് പടരുന്നത് ശരിക്കും ആസ്വദിക്കാനാവും. ഗൾഫ് മാധ്യമം ചൂണ്ടിക്കാട്ടുന്ന പുതിയൊരു കായികസംസ്കാരത്തിെൻറ ആദ്യ ചുവടുവെപ്പാണ് ‘ഖത്തർ റൺ 2020’. പ്രവാസി ലോകത്തിന്, മലയാളികൾക്ക് പ്രത്യേകിച്ചും ആരോഗ്യകരമായ ജീവിതത്തിലേക്ക് ചുവടുവെക്കാനുള്ള വലിയ സുവർണാവസരമാണിത്. ഖത്തർ റണ്ണിനൊപ്പം ഓടിത്തുടങ്ങാം, കൃത്യതയാർന്ന ജീവിതശൈലിയിലേക്ക് ഓടിക്കയറാൻ.
പങ്കെടുക്കുന്നവർക്കെല്ലാം സമ്മാനം
www.wanasatime.com/sports/qatarrun എന്ന സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം
ദോഹ സാക്ഷ്യം വഹിക്കുന്ന ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’ പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്താൽ മാത്രം മതി. ഓടുമ്പോൾ ധരിക്കാനുള്ള ടീഷർട്ടും മെഡലും പങ്കെടുക്കുന്നതിെൻറ ഫോട്ടോയുമുൾപ്പെടെ പങ്കെടുക്കുന്നവർക്കെല്ലാം സമ്മാനമുണ്ട് പ്രവാസികളുടെ ഇൗ പ്രിയ സ്പോർട് ഇവൻറിൽ.
ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഖത്തർ റൺ 2020’ ഫിബ്രവരി ഏഴിന് ദോഹ അൽബിദ പാർക്കിൽ നടക്കും.
‘ബ്രാഡ്മ’ ഗ്രൂപ് മുഖ്യപ്രായോജകരാകുന്ന പ്രവാസികളുടെ ഏറ്റവും വലിയ റൺ രാവിലെ ഏഴിന് തുടങ്ങും. ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഇപ്പോൾ തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഖത്തർ റണ്ണിനൊപ്പം കുതിച്ചുപായാം. നാലു വയസ്സുമുതൽ 60 വയസ്സുവരെയുള്ള എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.wanasatime.com/sports/qatarrun എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഓൺലൈനിലോ ‘ഗൾഫ്മാധ്യമം’ ദോഹ ഓഫിസിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 66742974, 55373946, 55200890 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.