ദോഹ: വക്റയെയും വുകൈറിനെയും സമീപപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ബർവ–അൽ മശാഫ് റോഡിെൻറ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായി. വാഹനമുപയോഗിക്കുന്നവർക്ക് വലിയൊരാശ്വാസമാകും അശ്ഗാലിെൻറ ഈ നടപടി. റെക്കോർഡ് വേഗത്തിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം അശ്ഗാൽ പണി കഴിപ്പിച്ചിരിക്കുന്നത്. വക്റയിൽ നിന്നും വുകൈറുമായും, മശാഫുമായും ബന്ധിപ്പിക്കുന്ന ഒന്നാം ഘട്ടം, ബർവ വില്ലേജ് റൗണ്ട് എബൗട്ടിൽ നിന്നും എഫ് റിങ് റോഡ് വരെ നീളുന്ന പദ്ധതിയുടെ അടുത്ത
ഘട്ടം ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്നും അശ്ഗാൽ അറിയിച്ചു. ബർവ–മശാഫ് റോഡ് വക്റയിൽ നിന്നും എഫ് റിങിലേക്ക് മാത്രമുള്ള പാത നേരത്തെ ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു. ഇതിെൻറ അവശേഷിക്കുന്ന ഭാഗമെന്നോണം ബർവ വില്ലേജിൽ നിന്നും വക്റ, വുകൈർ, മശാഫ് ഭാഗത്തേക്കുള്ള പാതയും തുറന്ന് കൊടുത്തതോടെ വക്റ പ്രധാന റോഡിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകുമെന്നാണ് കണക്കു കൂട്ടുന്നത്. മൂന്ന് മാസത്തിനുള്ളിൽ പണി കഴിപ്പിച്ച ഒന്നാം ഘട്ടം, അശ്ഗാലി
െൻറ റെക്കോർഡുകളിൽ പെടുന്നു.വക്റയിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനും സാധ്യമാക്കുന്ന ബർവ വില്ലേജിലെ റൗണ്ട് എബൗട്ട് നിർമ്മാണം, അൽ വക്റ ക്ലബ് റൗണ്ട് എബൗട്ടിനെയും ബർവ, മശാഫ് റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ് റോഡ് എന്നിവ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നു.
വക്റ, വുകൈർ, ദോഹ, മശാഫ് ഭാഗങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിന് പുതിയ പാത ഗുണകരമാകുമെന്നും വക്റ പ്രധാന റോഡിന് സമാന്തരമായുള്ള പുതിയ പാത, പ്രധാന റോഡിലെയും സമീപപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് ശമനമാകുമെന്നും ദോഹ സൗത്ത് റോഡ്, ഇൻഫ്രാസ്ട്രക്ചർ വിഭാഗം ഡയറക്ടർ മുഹമ്മദ് അർഖൂബ് അൽ ഖൽദി പറഞ്ഞു. അടുത്ത രണ്ട് മാസത്തിനുള്ളിൽ അൽ വക്റ ബൈപാസ് എക്സ്പ്രസ്വേയും വുകൈർ ബൈപാസും ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.