ദോഹ: ഇഫ്താറിന് തൊട്ടുമുമ്പ് റോഡപകടങ്ങൾ പതിവായതിനെ തുടർന്ന് വാഹനങ്ങളുടെ അമിത വേഗതക്കെതിരെ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തി. ഇഫ്താറിനായി നേരത്തെ വീടുകളിലെത്താനും സുരക്ഷിതരാകാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, വിവിധ സർക്കാർ സ്ഥാപനങ്ങളും ചാരിറ്റി–സന്നദ്ധ സംഘടനകളും വാഹനമോടിക്കുന്നവർക്ക് ഇഫ്താർ കിറ്റ് വിതരണവുമായി മുന്നോട്ടിറങ്ങിയത് ഇഫ്താർ നിർവഹിക്കാനും റോഡുകളിലെ ഇഫ്താറിന് തൊട്ടുമുമ്പുള്ള തിരക്ക് കുറക്കാനും വാഹനങ്ങളുടെ വേഗത കുറക്കുന്നതിനും ഇടയാക്കുന്നുണ്ട്. നേരത്തെ ഇഫ്താറിനെത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് റമദാനിലെ ഒട്ടുമിക്ക അപകടങ്ങളുടെയും പ്രധാന കാരണമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ മീഡിയ ട്രാഫിക് അവയർനെസ് വകുപ്പ് അസി. ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് റാഷിദ് ഒദൈബ ദി പെനിൻസുല പത്രത്തോട് പറഞ്ഞു.
റാഫ്(ശൈഖ് ഥാനി ബിൻ അബ്ദുല്ല ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസ്) ചാരിറ്റിയുമായി സഹകരിച്ച് സ്ട്രീറ്റ് ഇഫ്താർ കാമ്പയിന് ഗതാഗത വാർത്താ വിനിമയ മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. ഏറ്റവും തിരക്കേറിയ ട്രാഫിക് സിഗ്നലുകൾക്ക് സമീപം ൈഡ്രവർമാർക്കും വാഹനങ്ങളിലുള്ളവർക്കും 200 ഇഫ്താർ കിറ്റുകൾ കാമ്പയിൻ വഴി മന്ത്രാലയം വിതരണം ചെയ്യും. ഇഫ്താർ സമയത്തെ റോഡ് ആക്സിഡൻറുകൾ കുറക്കുന്നതിനും ഉച്ചക്ക് ശേഷം വൈകിയും ജോലി ചെയ്യുന്നവർക്ക് സഹായമേകുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
റമദാൻ ആരംഭിച്ചത് മുതൽ രാജ്യത്തെ പ്രധാന റോഡുകളിലും മറ്റും പോലീസ് കനത്ത പേട്രാളിംഗ് നടത്തുന്നുണ്ട്. രാവിലെ മുതൽ ഉച്ച വരെയും തുടർന്ന് വൈകുന്നേരം മുതൽ അർദ്ധരാത്രി വരെയും ട്രാഫിക് വകുപ്പിെൻറ 25ലധികം ടീമുകൾ പേട്രാളിംഗ് നടത്തുന്നുണ്ട്. ഇത് കൂടാതെ മോട്ടോർ സൈക്കിൾ പേട്രാളിംഗും വൈകുന്നേരങ്ങളിൽ നടത്തുന്നുണ്ട്. ഹമദ് ജനറൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ റോഡ് ആക്സിഡൻറുകളിൽ നിന്നുള്ള രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റമദാെൻറ മൂന്നാം ദിനം മാത്രം മൂന്ന് മേജർ ആക്സിഡൻറുകളാണ് ഹമദ് ജനറൽ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.