കോവിഡ്: ജനങ്ങളുടെ ശീലങ്ങളിലെ മാറ്റങ്ങൾ പഠിക്കാൻ സർവേ

ദോഹ: ഖത്തറിൽ കോവിഡ് –19 ജനങ്ങളു​െട സ്വഭാവങ്ങളിലും ശീലങ്ങളിലും വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് സർവേയുമായി പൊതുജനാരോഗ്യ മന്ത്രാലയം. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി ചേർന്നാണിത്​. കോവിഡ് –19 സംബന്ധിച്ച വിവരം, അഭിരുചി, പ്രവർത്തനങ്ങൾ എന്നിവയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. ഖത്തരികൾക്കും താമസക്കാർക്കും ഇടയിൽ നടത്തുന്ന സർവേയിൽ ശാരീരിക അകലം പാലിക്കുക, സ്വയം ക്വാറൻറീൻ, മാസ്​ക് ധരിക്കുക, ഹാൻഡ് വാഷ് ഉപയോഗിക്കുക, അണുനാശിനിയുടെ ശരിയായ ഉപയോഗം തുടങ്ങി അഞ്ച് പ്രധാന മേഖലകളിലൂന്നിയാണ് സർവേ നടത്തുന്നത്. സർവേ വിവരങ്ങൾ വരുംആഴ്ചകളിൽ കോവിഡ് –19 സംബന്ധമായ ആശയവിനിമയത്തിനും സന്ദേശങ്ങൾ നൽകുന്നതിനും കൂടുതൽ പ്രാപ്തമാക്കും.

കോവിഡ് –19നെതിരായ പോരാട്ടത്തിൽ ഖത്തറിലുടനീളമുള്ള സംഘടനകളുടെ കൂട്ടായ പരിശ്രമങ്ങൾക്കുള്ള ഉദാഹരമാണ് സർവേ. സർവേയിലൂടെ ഉരുത്തിരിയുന്ന വിവരങ്ങളെ അടിസ്​ഥാനമാക്കി തീരുമാനങ്ങൾ രൂപപ്പെടുത്താനും കഴിയും. സുപ്രീം കമ്മിറ്റിയുടെ ബിഹേവിയറൽ ഇൻസൈറ്റ്സ്​ യൂനിറ്റ് –ബി 4 ഡെവലപ്മ​െൻറുമായി നടത്തുന്ന സർവേ, പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സയൻറിഫിക് റെഫറൻസ്​ റിസർച്ച് ടാസ്​ക്ഫോഴ്സ്​ പദ്ധതികളിലൊന്നാണ്. പൊതുജനാരോഗ്യ മന്ത്രാലയം, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ, സിദ്റ, ഖത്തർ യൂനിവേഴ്സിറ്റി, വെയിൽ കോർണിൽ യൂനിവേഴ്സിറ്റി, ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി എന്നിവയിൽ അംഗത്വമുള്ള ടാസ്​ക്ഫോഴ്്സ്​ തെളിവുകളിലധിഷ്ഠിതമായ തീരുമാനങ്ങളെടുക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന് ഉപദേശങ്ങൾ നൽകുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.