ഒറ്റ ഫോൺ വിളി; ഡോക്​ടർ അടുത്തുണ്ട്​

ദോഹ: ഒറ്റഫോൺകോൾ മതി, ഹമദിൻെറ ആശുപത്രികളിൽ ഡോക്​ടർമാരുടെ പരിശോധനയടക്കം ലഭ്യം. കോവിഡ്​ വ്യാപനത്തിൻെറ പശ് ​ചാത്തലത്തിലാണ്​ വിര്‍ച്വല്‍ ആരോഗ്യ സേവനങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്​. അടിയ ന്തര പരിചരണ ആവശ്യങ്ങള്‍ക്ക്​ മാത്രമാണ് ഈ സേവനം. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര് ‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ആരോഗ്യ സേവനങ്ങളാണ് ഓണ്‍ലൈനായി ലഭ്യമാകുക. അസുഖം തോന്നുന്നവര്‍ക്ക് ഡോക്ടറുടെ വിര് ‍ച്വല്‍ പരിശോധനക്കായി 16000 എന്ന നമ്പറിലേക്ക് വിളിക്കാം. മരുന്നുകള്‍ താമസ സ്ഥലത്ത് എത്തിക്കും. കോവിഡ് 19മായി ബന്ധപ ്പെട്ട എല്ലാ വിവരങ്ങള്‍ക്കും ഈ നമ്പറില്‍ ഏത് സമയത്തും വിളിക്കാം.

ഖത്തര്‍ സ്മാര്‍ട്ട് പ്രോഗ്രാം (തസ്മു), ഗതാഗത വിവര സാങ്കേതികവിദ്യ മന്ത്രാലയം, ഖത്തര്‍ ഇ ഗവണ്‍മ​െൻറ്​ പോര്‍ട്ടല്‍ (ഹുക്കൂമി), ഖത്തര്‍ പോസ്​റ്റ്​ എന്നിവയുടെയും രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ സൊലൂഷന്‍ ദാതാക്കളുടെയും സഹകരണത്തോടെയാണ് സംവിധാനം. പ്രൈമറി ഹെല്‍ത്ത് കെയര്‍ സ​െൻറര്‍ സേവനങ്ങള്‍ ആവശ്യമുള്ള രോഗികള്‍ 16000 ഡയല്‍ ചെയ്ത് പി. എച്ച് .സി സി ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. കമ്മ്യൂണിറ്റി കോള്‍ സ​െൻറര്‍ ദിവസേന രാവിലെ ഏഴു മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തിക്കുക. സേവനം ആവശ്യമുള്ളവര്‍ 16000 എന്ന നമ്പരിലേക്ക് ഡയല്‍ ചെയ്ത് എച്ച്. എം. സി കോര്‍ഡിനേറ്ററെ ലഭിച്ചാല്‍ അദ്ദേഹം കേസ് പരിശോധിച്ചശേഷം സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ക്ക് കൈമാറും.

• ഏതൊക്കെ വിഭാഗങ്ങളിൽ?
അടിയന്തര പരിചരണ ആവശ്യങ്ങള്‍ക്കായി ഡെര്‍മറ്റോളജി, ഇ എന്‍ ടി, ഒബ്സ്റ്റട്രിക്സ് ആൻറ്​ ഗൈനക്കോളജി, ദന്തല്‍, പീഡിയാട്രിക്സ് വിഭാഗങ്ങളിലാണ്​ ടെലിഫോണിൽ ചികിൽസ ലഭിക്കുക. ഹമദ് മെഡിക്കല്‍ കോര്‍പറേഷൻെറ ജെറിയാട്രിക്സ് വകുപ്പ് പ്രായക്കൂടുതലുള്ളവര്‍ക്ക് പ്രത്യേക വിര്‍ച്വല്‍ ക്ലിനിക്കും തുടങ്ങി. അടിയന്തര സാഹചര്യങ്ങളിലല്ലാതെ പ്രായമേറിയവര്‍ വീടുകള്‍ക്കു പുറത്തേക്കിറങ്ങരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ നിര്‍ദേശിച്ചിരുന്നു.

• അസുഖാവധി നടപടികളും സാധ്യം
രോഗികള്‍ക്ക് വീഡിയോ കാളിംഗ് വഴിയോ ടെലിഫോണ്‍ മുഖേനയോ ആരോഗ്യപരിചരണം ലഭ്യമാക്കുന്നതോടൊപ്പം അവധി സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെങ്കില്‍ അതും ലഭിക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിൻെറ വെബ്സൈറ്റിലെ ബന്ധപ്പെട്ട ലിങ്കില്‍ കയറി ഖത്തര്‍ ഐഡി അല്ലെങ്കില്‍ ഹെല്‍ത്ത് കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് രോഗിക്ക് അസുഖ അവധി സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

• മരുന്നും വീട്ടിലെത്തും
മരുന്നു വിതരണം സുഗമമാക്കുന്നതിനും ഹമദ്​ ആശുപത്രികളിൽ ഓണ്‍ലൈന്‍ സംവിധാനമുണ്ട്. ഹെല്‍ത്ത് സ​െൻററുകളിലോ ക്ലിനിക്കുകളിലോ നേരിട്ട് ഹാജരാകാതെ ആവശ്യമായ മരുന്നുകള്‍ വീടുകളിലെത്തിക്കുന്നതിന് ക്യുപോസ്റ്റുമായി സഹകരിച്ചാണ് ഹമദ് മെഡിക്കല്‍ സ​െൻററും പ്രൈമറി ഹെല്‍ത്ത് കെയര്‍ സ​െൻററും പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ മാസം 25 മുതല്‍ ഏതാനും പേര്‍ക്ക് പ്രസ്തുത സേവനം ലഭ്യമാക്കിയിരുന്നു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.