ദോഹ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ദോഹയിൽ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽ ഥാനിയുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്താന് സമാധാന കരാറുമായി ബന്ധപ്പെട്ട് ദോഹയിലെത്തിയ പോംപിയോ അമീറിനെ സന്ദര്‍ശിച്ചത്. യു.എസും താലിബാനും തമ്മിലുള്ള സമാധാന കരാറിെൻറ ഒപ്പിടല്‍ ചടങ്ങിന് ആതിഥേയത്വം വഹിച്ചതിനും കരാറിനു വേണ്ടി മധ്യസ്ഥത വഹിച്ചതിനും പോംപിയോ അമീറിന് നന്ദി അറിയിച്ചു.
യു.എസും ഖത്തറും തമ്മിലുള്ള തന്ത്രപരമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പ്രാദേശിക, അന്തര്‍ദേശീയ വികസനത്തിനു പരസ്പരം പിന്തുണക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ചനടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.