ദോഹ: കായികലോകത്ത് പുതിയ മാനങ്ങൾ തീർക്കുന്ന ഖത്തറിെൻറ കുതിപ്പിന് അതിവേഗം പകര ാൻ രാജ്യം കളത്തിലിറങ്ങുന്നു. ഒാടിയും ചാടിയും പന്തു തട്ടിയും സൈക്കിൾ ചവിട്ടിയും ബൈക്കോടിച്ചും ഖത്തർ ചൊവ്വാഴ്ച കായിക ദിനമാഘോഷിക്കും. കായിക പരിപാടികൾക്ക് പുറമെ ജീവിത ശൈലീ രോഗങ്ങളെ സംബന്ധിച്ച ബോധവത്കരണവും നടക്കും. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളും സംഘടനകളും സ്ഥാപനങ്ങളും ഫെഡറേഷനുകളും കായിക മത്സരങ്ങളും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കും. കായികദിനാചരണത്തോടനുബന്ധിച്ച് ഖത്തറിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നേരം പുലരുന്നത് ഖത്തറിെൻറ കായിക മാമാങ്കത്തിെൻറ ഒമ്പതകം എഡിഷനിലേക്കാണ്. 2012 മുതലാണ് എല്ലാവർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ െചാവ്വാഴ്ച കായിക ലോകത്തിനായി ദേശീയ ദിനം ആചരിക്കാൻ തുടങ്ങിയത്.
വിദ്യാഭ്യാസ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, എം.ഒ.പി.എച്ച്. സുപ്രീം ജുഡീഷ്യറി കൗൺസിൽ, ധനകാര്യ മന്ത്രാലയം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. ലുസൈൽ, ഖത്തർ സ്പോർട്സ് ക്ലബ്, അൽ അഹ്ലി സ്പോർട്സ് ക്ലബ്, അൽ സാദ് സ്പോർട്സ് ക്ലബ് തുടങ്ങിയ വേദികളിൽ കായിക പോരാട്ടം നടക്കും. ഫുട്ബാൾ ലോകകപ്പിന് രണ്ടു വർഷം മാത്രം ബാക്കി നിൽക്കെ ഖത്തറിെൻറ സംഘാടന മികവിന് മറ്റൊരു തെളിവു കൂടിയാകും കായിക ദിനാചരണം. ബാഡ്മിൻറൺ, വോളിബാൾ, ഫുട്ബാൾ, ടേബിൾ ടെന്നിസ്, അത്ലറ്റിക്സ്, ബൈക്ക് റേസ്, ജിംനാസ്റ്റിക്സ്, ഹാമർ ത്രോ, ബാസ്കറ്റ്ബാൾ, ജൂഡോ, ബോക്സിങ്, ഗുസ്തി, കരാേട്ട തുടങ്ങിയ പരിപാടികളാണ് അരങ്ങേറുന്നത്. ഒളിമ്പിക്സ് കമ്മിറ്റിയുടെ ഖത്തർ വില്ലേജ് രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ബറാഹത് മുശൈരിബിൽ ഉണ്ടായിരിക്കും. ഇതിന് പുറമെ ഭിന്നശേഷിക്കാർക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. പൊതുജനങ്ങളിൽ ആരോഗ്യശീലം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ബോധവത്കരണ പരിപാടികൾ, മെഡിക്കൽ പരിശോധന തുടങ്ങിയവയും ഉണ്ടായിരിക്കും. എയർഷോ കായിക ദിനാഘോഷത്തിെൻറ മാറ്റ് കൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.