ദോഹ: പങ്കാളിത്തത്തിനായി ഖത്തറിെൻറ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും മിഡിലീ സ്റ്റിെൻറ സാമ്പത്തിക സുരക്ഷിതത്വത്തിനും വളർച്ചക്കും വേണ്ടി മേഖലയിലെ എല്ലാവരും യ ോജിച്ച് പ്രവർത്തിക്കണമെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 21 മുതൽ 24 വരെ നടന്ന ഫോറത്തിൽ ഖത്തർ പ്രതിനിധി സംഘത്തിെൻറ നേതൃത്വവും വിദേശകാര്യ മന്ത്രിക്കായിരുന്നു.
മാനവിക വിഭവശേഷിയിലെ നിക്ഷേപം പുതുക്കുന്നതിലൂടെയും നിക്ഷേപങ്ങളിലെ വൈവിധ്യവത്കരണത്തിലൂടെയും പുതിയ പങ്കാളികളെ സൃഷ്ടിക്കുന്നതിലൂടെയും മാത്രമേ മിഡിൽഇൗസ്റ്റിനെ സാമ്പത്തികമായി മുന്നോട്ട് കൊണ്ടുവരാൻ സാധിക്കൂവെന്നും മന്ത്രി ശൈഖ് മുഹമ്മദ് ആൽഥാനി കൂട്ടിച്ചേർത്തു. ഖത്തർ ധനകാര്യമന്ത്രി അലി ശെരീഫ് അൽ ഇമാദി, വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി, സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോിറ്റി സി.ഇ.ഒ മൻസൂർ ബിൻ ഇബ്റാഹിം അൽ മഹ്മൂദ് തുടങ്ങിയവരും ദാവോസിലെത്തിയ ഖത്തർ സംഘത്തിലുൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.