ദോഹ: ഇന്ത്യൻ ഭരണഘടനയും മതേതര മൂല്യങ്ങളും അപകടപ്പെടുത്തുംവിധം നിയമങ്ങളും പരിഷ്കാരങ്ങളും നടപ്പാക്കുേമ്പാൾ പൗരന്മാർ ഭരണഘടന സംരക്ഷിക്കൻ രംഗത്തുവരണമെന്ന് കൾച്ചറൽ ഫോറം തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സദസ്സ് അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും മഹത്തായ ഭരണഘടനകളിലൊന്നാണ് ഇന്ത്യയുടേത്. മനുഷ്യെൻറ ഏറ്റവും മൗലിക ആവശ്യങ്ങൾ സംരക്ഷിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന കാര്യങ്ങളാണ് പുതിയ പരിഷ്കാരങ്ങൾ റദ്ദ് ചെയ്യുന്നത്.
സംസ്ഥാന ജനറൽ സെക്രട്ടറി എ.സി മുനീഷ് ചർച്ച ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ല കമ്മിറ്റി അംഗം പ്രവീൺ ലക്ഷ്മൺ വിഷയമവതരിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് വിഡിയോ കോൺഫറൻസിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു. കെ.എം.സി.സി പ്രതിനിധി അഡ്വ. ജാഫർഖാൻ, സംസ്കൃതി പ്രതിനിധി സുധീർ, കൾച്ചറൽ ഫോറം സെക്രട്ടറി സുന്ദരൻ തിരുവനന്തപുരം, ജില്ല സെക്രട്ടറി നിഹാസ് എറിയാട്, സിറാജുദ്ദീൻ അന്നമനട, ശാദിയ ഹസീബ്, മുഹമ്മദലി, സിറാജ് കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് അനീസ് റഹ്മാൻ മോഡറേറ്റർ ആയിരുന്നു. ഉമർ കളത്തിങ്കൽ കവിത ആലപിച്ചു. ലത്തീഫ് വടക്കേക്കാട് നടത്തിയ ഏകാഭിനയം വ്യത്യസ്തമായി. ജില്ല വൈസ് പ്രസിഡൻറ് സുബൈർ സി.പി സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി വാഹിദ് കരുവന്നൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.