ദോഹ: 24ാമത് അറേബ്യൻ ഗൾഫ് കപ്പിൽ ഇന്ന് തീ പാറും പോരാട്ടം. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകീട്ട് 5.30ന് ഖത്തറും യു.എ.ഇയും തമ്മിലാണ് കൊമ്പുകോർക്കാനിറങ്ങുന്നത്. ഗ്രൂപ് എയിൽ ഇരു ടീമുകൾക്കും ഓരോ ജയവുമായി മൂന്നു പോയൻറ് സമ്പാദ്യമാണുള്ളതെങ്കിലും യമനിനെതിരെ നേടിയ ആറു ഗോളിെൻറ ജയം ഖത്തറിനെ േഗാൾ ശരാശരിയിൽ മുന്നിലെത്തിച്ചു. ഇന്ന് ജയിക്കുന്നവർക്ക് സെമിയിലേക്ക് ടിക്കറ്റുറപ്പിക്കുന്നതോടൊപ്പം പരാജയപ്പെടുന്നവർക്ക് പുറത്തേക്കുള്ള വഴിയും തുറക്കും. ഇരു ടീമുകൾക്കും ജയം പ്രധാനപ്പെട്ടതിനാൽ ചാമ്പ്യൻഷിപ്പിലെതന്നെ ഏറ്റവും വീറും വാശിയുമേറിയ പോരാട്ടംതന്നെയായിരിക്കും ഇത്.ഈ വർഷമാദ്യം യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിൽ സെമി ഫൈനലിൽ നാലു ഗോളിന് ഖത്തർ ആതിഥേയരെ മലർത്തിയടിച്ചിരുന്നു.
ഇതിെൻറ ആവേശവും സ്വന്തം നാട്ടുകാരുടെ പിന്തുണയും ഖത്തറിന് കരുത്തുപകരും. എന്തു വില കൊടുത്തും ഖത്തറിനെ പരാജയപ്പെടുത്താനായിരിക്കും അലി മബ്ഖൂതിെൻറ നേതൃത്വത്തിലുള്ള ഖത്തർ സംഘം ശ്രമിക്കുക. യു.എ.ഇയുമായുള്ള മത്സരം ഏറ്റവും കടുപ്പമേറിയതും ഫൈനലിന് തുല്യവുമാണെന്ന് ഖത്തർ പരിശീലകൻ ഫെലിക്സ് സാഞ്ചസ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.എതിരാളികൾക്കെതിരെ മികച്ച കളി പുറത്തെടുക്കാനാകും ശ്രമിക്കുക. ജയം മാത്രമാണ് ലക്ഷ്യം. യമനിനെതിരായ വമ്പൻ ജയം ടീമിെൻറ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്നും താരങ്ങളെല്ലാം ഫോമിലെത്തിയിട്ടുണ്ടെന്നും പരിശീലകൻ പറഞ്ഞു. ആദ്യ രണ്ടു കളികളും ജയിച്ച ഇറാഖ് നേരേത്തതന്നെ സെമിപ്രവേശം ഉറപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.