ദോഹ: ഇറ്റാലിയന്‍ കമ്പനി കോസ്റ്റ ക്രൂയിസസിെൻറ കൂറ്റൻ കപ്പല്‍ ‘കോസ്റ്റ ഡിയാഡെമ’ ദോ ഹ തുറമുഖത്ത് നങ്കൂരമിട്ടു. 2019-20 സീസണില്‍ ദോഹയിലെത്തുന്ന കപ്പലുകളില്‍ ആദ്യത്തേതാണിത്. രാജ്യത്തെ ക്രൂയിസ് ടൂറിസം മേഖലയിലെ വഴിത്തിരിവാണ് ദോഹ തുറമുഖ വികസനം. യാത്രക്കാര്‍ക്ക് ദോഹയില്‍നിന്ന് യാത്ര തുടങ്ങാനും അവസാനിപ്പിക്കാനും പഞ്ചനക്ഷത്ര വിമാന സര്‍വിസ് ആസ്വദിക്കാനും ആതിഥ്യ സേവനങ്ങള്‍ നേടാനും അവസരമൊരുക്കുന്നതാണ് ദോഹ തുറമുഖത്തിെൻറ വികസനം. കപ്പല്‍ യാത്രക്കു മുമ്പോ ശേഷമോ ഇവ ആസ്വദിക്കാം. ക്യു എന്‍ ടി സി സെക്രട്ടറി ജനറലും ഖത്തര്‍ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബര്‍ അല്‍ ബാകിര്‍,
ജനറല്‍ കസ്റ്റംസ് അതോറിറ്റി ചെയര്മാന് അഹ്മദ് അല്‍ ജമാല്‍, മവാനി ഖത്തര്‍ കോമേഴ്സ്യല്‍ വൈസ് പ്രസിഡൻറ് ക്യാപ്റ്റന്‍ ഹസന് അല്‍ മഖീഫ്, അല്‍ തൗഫീഖ് ട്രാവല്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ റെഹാന് അലി, ഇഞ്ച്കേപ് ജനറല്‍ മാനേജര്‍ റാഫി തുടങ്ങിയവര്‍ കപ്പലിനെ തുറമുഖത്ത് സ്വീകരിച്ചു. അല്‍ ബാകിര്‍ കപ്പൽ ക്യാപ്റ്റന്‍ ജോര്‍ജിയോ മൊരേറ്റിക്ക് ഫലകം സമ്മാനിച്ചു.ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി കോസ്റ്റ ഡിയാഡെമയെ ദോഹ തുറമുഖത്തേക്ക് സ്വാഗതം ചെയ്തു. മേഖലയിലെ കപ്പല്‍ യാത്രക്കാര്‍ക്ക് മികച്ച സന്ദര്‍ശന കേന്ദ്രമായി ഖത്തറിനെ മാറ്റുന്നതില്‍ ദോഹ തുറമുഖത്തിെൻറ പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ടേണ്‍ എറൗണ്ട് കപ്പലുകള്‍ രാജ്യത്തിെൻറ സാമ്പത്തികനിലയും ടൂറിസം മേഖലയും ശക്തിപ്പെടുത്തും. എല്ലാ വര്‍ഷവും ക്രൂയിസ് സീസണില്‍ കൂടുതല്‍ കപ്പലുകളാണ് എത്തുന്നത്. പ്രതിവര്‍ഷം ആയിരക്കണക്കിന് ജോലികള്‍ സൃഷ്ടിക്കപ്പെടുകയും ബിസിനസ് സാധ്യതകള്‍ വര്‍ധിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.