ദോഹ: ദേശീയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി എല്ലാ കാര്‍ഷിക ഉൽപന്ന ങ്ങളിലും ദേശീയ ഉൽപന്ന ലോഗോ വാണിജ്യ വ്യവസായ മന്ത്രാലയം നിര്‍ബന്ധമാക്കുന്നു. എല്ലാ പ്രാദേശികനിര്മാതാക്കളും ഉൽപാദകരും സാധനങ്ങളിൽ ലോഗോ പതിപ്പിക്കണം. ഖത്തറില്‍ വില്‍ക്കുന്ന പ്രാദേശികമായി ഉൽപാദിപ്പിച്ചതും അര്ധനിര്മിതവുമായ ഉൽപന്നങ്ങളിലും ഇത് വേണം. ഉൽപന്ന പാക്കേജിങ്ങിെൻറ ആദ്യകവറിലോ ഉപയോക്താവിന് വ്യക്തമായി കാണാവുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആകണം ലോഗോ പതിപ്പിക്കേണ്ടത്. ഉൽപന്നങ്ങളുടെ താഴ്ഭാഗത്ത് ലേബല്‍ സ്ഥാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ലോഗോ സ്റ്റിക്കറുകള്‍ ഷിപ്പിങ്, വിതരണ വാഹനങ്ങളിലും സ്ഥാപിക്കാം. വാഹന വലുപ്പത്തിന് ആനുപാതികമായാകണം ലോഗോ ഡിസൈന്‍ ചെയ്യേണ്ടത്.
മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കായി പരസ്യസാമഗ്രികളിലും ലോഗോ സ്ഥാപിക്കാം. കയറ്റുമതി ഉൽപന്നങ്ങളില് ലോഗോ ഉപയോഗം നിരോധിച്ചിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ മെയ്ഡ് ഇന്‍ ഖത്തര്‍ മുദ്രാവാക്യമോ വാചകമോ ഉപയോഗിക്കാം. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് വാണിജ്യ-വ്യവസായ മന്ത്രാലയത്തിെൻറ ദേശീയ ഉൽപന്നങ്ങളുടെ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പിനെ സമീപിക്കാം. നിക്ഷേപകരെ ഉപഭോക്താക്കളിലേക്ക് വേഗത്തില്‍ എത്തിക്കാനും പുതിയ നടപടികളിലൂടെ സാധിക്കും. ഇത് പ്രാദേശിക ഉൽപന്നങ്ങളുടെ ഉൽപാദനം ത്വരിതമാക്കും. ആവശ്യമായ അനുമതികളും ഔദ്യോഗിക ലൈസന്‍സുകളും നേടിയ നിര്‍മാതാക്കള്‍ക്കും ഉൽപാദകര്ക്കും വിൽപന ഔട്ട്ലറ്റുകള്‍ക്കും ലോഗോ ഉപയോഗിക്കാന്‍ അനുമതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.