ദോഹ: ഖത്തറിെൻറ ആകാശത്ത് ഉൽക്ക വർഷത്തിെൻറ മനോഹരകാഴ്ച തിങ്കളാഴ്ച കാണാം. ര ാജ്യത്തിെൻറ ആകാശവും ഉൾെപ്പടുന്ന വടക്കൻ ഗോളാർധത്തിലാണ് ഉൽക്ക വീഴ്ച ദൃശ്യമാവുക. ഒക്ടോബർ 21ന് വൈകുന്നേരം മുതൽ ഒക്ടോബർ 22 പ്രഭാതം വരെയാണ് സമയം. ഇതിനുള്ളിൽ ഉൽക്കവർഷം ഖത്തറിലും ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഒക്ടോബർ രണ്ടു മുതൽ നവംബർ രണ്ടു വരെ സാധാരണയായി എല്ലാവർഷവും കാണുന്ന പ്രതിഭാസമാണിത്. ഹാലി വാൽനക്ഷത്രത്തിലെ സ്ഫോടനത്തിെൻറ ഫലമായാണ് ഇത് സംഭവിക്കുന്നത്. ഈ പ്രപഞ്ചധൂളികള് ഭൗമാന്തരീക്ഷത്തില്‍ കൊള്ളിമീനായി തെളിയും. ഇതിെൻറ പഞ്ചസാരത്തരികളോളം വരുന്ന പൊടികള്‍ ഭൂമിയെ തൊട്ടെന്നും വരാം. അപായമുണ്ടാകില്ല.
ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത് ഒക്ടോബർ 21 മുതൽ 22 വരെയാണെന്നും ഖത്തർ കലണ്ടർ ഹൗസിലെ ഗോളശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസൂഖ് പറഞ്ഞു. ഭൂമിയിൽനിന്ന് കാണാൻ കഴിയുന്ന പ്രധാന ഉൽക്കവീഴ്ചയാണ് ഓറിയോനിഡ് ഉൽക്കവീഴ്ച എന്നത്. മണിക്കൂറിൽ 20 മുതൽ 30 വരെ ഉൽക്കവീഴ്ചയാണ് ഉണ്ടാവുക. ഖത്തറിൽ ഇത് കാണാൻ സാധാരണഗതിയിൽ ജ്യോതിശാസ്ത്ര ഉപകരണങ്ങൾ ആവശ്യമില്ല. പൊടിപടലങ്ങളില്ലാത്ത അന്തരീക്ഷത്തിലും പ്രകാശമില്ലാത്ത ഇരുട്ടുള്ള സ്ഥലത്തുനിന്നും നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ മേൽപറഞ്ഞ സമയങ്ങളിൽ ഉൽക്ക വീഴ്ച നേരിട്ട് കാണാം. ആകാശത്ത് ഈ സമയത്ത് തെക്കു കിഴക്കൻ ചക്രവാളത്തിലൂടെയാണ് നോക്കേണ്ടത്. ഡിജിറ്റൽ കാമറകൾ ഉപയോഗിച്ച് ഉൽക്ക വീഴ്ചയുടെ ദൃശ്യങ്ങൾ പകർത്താനും സാധിക്കും. ഇതിനനസുരിച്ചുള്ള ക്രമീകരണങ്ങൾ കാമറയിൽ വരുത്തിയാൽ മികച്ച പടങ്ങൾ തെന്ന ലഭ്യമാകും. അർധരാത്രിയിലാണ് ഉൽക്കവീഴ്ച കാണാനുള്ള ഏറ്റവും നല്ല സമയമെന്ന് ഗോളശാസ്ത്രജ്ഞർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.