ദോഹ: 17ാമത് ഐ.എ.എ.എഫ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻ റ ഭാഗമായി നടക്കുന്ന മാരത്തൺ മത്സരങ്ങൾക്കായി കോർണിഷ് റോഡ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും 11 മണിക്കൂർ അടച്ചിടും. കോർണിഷിലെ പ്രധാന റോഡിനോടൊപ്പം ഇവിടേക്കുള്ള ചില പാതകളും അടച്ചിടും. രണ്ടു ദിവസങ്ങളിലായി വൈകീട്ട് ആറു മുതൽ പിറ്റേന്ന് പുലർച്ച അഞ്ചു വരെയാണ് ഗതാഗതം നിരോധിക്കുന്നത്. വെള്ളിയാഴ്ച അർധരാത്രി 11.59നാണ് വനിതകളുടെ മാരത്തൺ നിശ്ചയിച്ചത്.കോർണിഷ് റോഡിൽ ഷെറാട്ടൻ റൗണ്ട്എബൗട്ട് മുതൽ കോർണിഷ് ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് വരെയുള്ള ഭാഗമാണ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് പൂർണമായും അടച്ചിടുന്നത്.28ന് നടക്കുന്ന വനിത-പുരുഷ വിഭാഗം 50 കിലോമീറ്റർ നടത്തം,
29ന് നടക്കുന്ന വനിതകളുടെ 20 കിലോമീറ്റർ റേസ് വാക്, ഒക്ടോബർ നാലിലെ പുരുഷവിഭാഗം റേസ് വാക് എന്നിവയോടനുബന്ധിച്ചും പാത അടച്ചിടും. എല്ലാ മത്സരങ്ങളും രാത്രി 11.30 മുതലാണ് ആരംഭിക്കുക. ഒക്ടോബർ അഞ്ചിലെ പുരുഷന്മാരുടെ മാരത്തൺ രാത്രി 11.59ന് ആരംഭിക്കും. ഐ.എ.എ.എഫ് ലോക ചാമ്പ്യൻഷിപ്പിൽ ഇതാദ്യമായാണ് രാത്രി വെളിച്ചത്തിൽ മാരത്തൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.