ദോഹ: അൽറയ്യാനിലേക്കുള്ള യാത്ര ഏറെ സുഖകരമാക്കി ടില്‍റ്റെഡ് ഇൻറ ര്സെക്ഷന് തുരങ്കപാതയിലെ സുപ്രധാന ഭാഗം ഞായറാഴ്ച ഗത ാഗതത്തിനായി തുറന്നുനല്‍കുന്നു. പൊതുമരാമത്ത് അതോറി റ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. ഖലീഫ അവന്യൂ റോഡ് പദ്ധത ിയുടെ ഭാഗമായി അല്റയ്യാനില്നിന്ന് അല്ഗറാഫയിലേക്കുള ്ള ഭാഗമാണ് ഗതാഗതത്തിനായി തുറക്കുന്നത്. ഞായറാഴ്ച തുര ങ്കപാതയുടെ ഭാഗം തുറക്കുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷ. പുതിയ തുരങ്കം അല്‍ദുഹൈല്‍, ഗറാഫ എന്നിവിടങ്ങളില്‍നിന്ന് അല്‍റയ്യാനിലേക്കു പോകുന്ന റോഡ് ഉപയോക്താക്കള്‍ക്ക് സുഗമമായ ഗതാഗത ഒഴുക്ക് സാധ്യമാക്കും. ഈ പ്രദേശങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ബന്ധവും ഉറപ്പാക്കുന്നുണ്ട്. അയല്പ്രദേശങ്ങള്ക്കിടയിലുള്ള യാത്രാസമയത്തിലും കുറവുണ്ടാകും.
അല്‍റയ്യാനിലേക്കു പോകുന്ന നിലവിലുള്ള ഗറാഫ സ്ട്രീറ്റിലെ റോഡ് ഉപയോക്താക്കള്‍ ഗര്‍റാഫത്ത് അല്‍റയ്യാന്‍ ഇൻറര്ചേഞ്ചിലേക്ക് വലതുവശത്തേക്ക് എക്സിറ്റ് എടുത്ത് യു ടേണ്‍ നടത്തി അല്‍ലുഖ്ത സ്ട്രീറ്റിലെത്തി പുതിയ തുരങ്കത്തിലേക്ക് എക്സിറ്റ് എടുക്കണം. അല്ഗറാഫയില്നിന്ന് അല്‍ റയ്യാനിലേക്കുള്ള തുരങ്കപാത സെപ്റ്റംബര്‍ ഒന്നിന് തുറന്നിരുന്നു. ടില്‍റ്റെഡ് ഇൻറര്ചേഞ്ചിലെ അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്ത്തിയാക്കുന്നതിെൻറ ഭാഗമായി ഒരു മാസം താല്‍ക്കാലിക ഗതാഗത നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗത വകുപ്പിെൻറ സഹകരണത്തോടെയാണിത്. അല്‍ഗറാഫ സ്ട്രീറ്റും ഹുവാര്‍ സ്ട്രീറ്റും മെച്ചപ്പെടുത്തുന്നതിനും രണ്ടു ലെവല്‍ റോഡായി ഉയര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് അശ്ഗാല്‍ നടപ്പാക്കിവരുന്നത്. തുരങ്കത്തിനു മുകളില്‍ 2.7 കിലോമീറ്റര്‍ ദൂരപരിധിയില്‍ നാലു ഇൻറര്സെക്ഷനുകളുണ്ടാകും. പുതിയ ടില്‍റ്റഡ് ഇൻറര്‍ചേഞ്ച് ടണലിന് ഓരോ ദിശയിലും നാലു പാതകളുണ്ട്.
2020െൻറ മൂന്നാംപാദത്തില്‍ തുരങ്കപാത പൂര്‍ണമായും തുറക്കുന്നതോടെ മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകും. ഗ്രേസ് റോഡിനെ സംബന്ധിച്ചിടത്തോളം എല്ലാ സൗകര്യങ്ങളോടെയും നാലു ഇൻറര്സെക്ഷനുകളുണ്ടാകും. സിദ്റ ആശുപത്രി, ഖത്തര്‍ ഫൗണ്ടേഷന്, ഖത്തര്‍ നാഷനല്‍ ലൈബ്രറി എന്നിവിടങ്ങളിലേക്കെല്ലാം ഗതാഗതം സുഗമമാക്കാനാകും. പുതിയ തുരങ്കം തുറക്കുന്നതിനും ടില്‍റ്റഡ് ഇൻറര്‍ചേഞ്ചില്‍ ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനുമായി താല്‍ക്കാലിക ഗതാഗത വഴിതിരിച്ചുവിടല്‍ അശ്ഗാല്‍ നടപ്പാക്കും.
അല്റയ്യാനില്നിന്നുവരുന്ന ഹുവാര്‍ സ്ട്രീറ്റ് റോഡ് ഉപയോക്താക്കള്‍ക്കായി മക്ക സ്ട്രീറ്റിലേക്കുള്ള പ്രവേശനം അടക്കും. പകരമായി റോഡ് ഉപയോക്താക്കള്‍ അല്ജെതൗയ സ്ട്രീറ്റ് പ്രവേശനം ഉപയോഗിക്കണം.
അല്‍ലുഖ്ത പ്രധാന റോഡിെൻറ ടാറിങ് പ്രവൃത്തികള്‍ അശ്ഗാല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ടില്‍റ്റഡ് ഇൻറര്ചേഞ്ചിെൻറ പടിഞ്ഞാറ് മുതല്‍ അല്‍വജ്ബ ഇൻറര്ചേഞ്ചിെൻറ കിഴക്കു വരെ ഓരോ ദിശയിലും നാലു പാതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ലുഖ്ത പ്രധാന റോഡ്. പ്രധാന റോഡ് തുറക്കുന്നതിനു പുറമെ, അശ്ഗാല്‍ രണ്ടു സമാന്തര സര്‍വിസ് റോഡുകളും തുറന്നിട്ടുണ്ട്. സിദ്റ ആശുപത്രി, ഖത്തര്‍ ഫൗണ്ടേഷന്, ഖത്തര്‍ നാഷനല്‍ ലൈബ്രറി എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ സമാന്തര റോഡുകള്‍. ഖലീഫ അവന്യൂ പദ്ധതിയുടെ സുപ്രധാന ഭാഗങ്ങള്‍ അശ്ഗാല്‍ ഇതിനോടകം തുറന്നിട്ടുണ്ട്. പ്രത്യേകിച്ചും മൂന്ന് ലെവല്‍ ബനി ഹാജര്‍ ഇൻറര്ചേഞ്ചിെൻറ പ്രധാന ഭാഗങ്ങള്‍ തുറന്നു.
നേരത്തേ റൗണ്ട്എബൗട്ടായിരുന്നത് സങ്കീര്‍ണ ഇൻറര്ചേഞ്ചായി മാറ്റുകയായിരുന്നു. മണിക്കൂറില്‍ 1500 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകും. ദുഖാന് റോഡ്, ലുഖ്ത സ്ട്രീറ്റ്, അല്‍റയ്യാന്‍ റോഡ് എന്നിവയിലേക്കും ബനിഹാജര്, അല്‍റയ്യാന്‍, ഗറഫാത് അല്‍റയ്യാന്‍, അല്‍ഗരാഫ എന്നിവിടങ്ങളിലെ െറസിഡന്ഷ്യൽ മേഖലകളിലേക്കും ഗതാഗതം സുഗമമാണ്. എല്ലാ ദിശകളിലേക്കും കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനായി രണ്ടു പാലങ്ങള്‍, രണ്ടു അടിപ്പാതകള്‍, മൂന്നു റാമ്പുകള്‍, രണ്ട് ലൂപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇൻറര്‍ചേഞ്ച്. പൂര്‍ത്തിയാകുമ്പോള്‍ ഇൻറര്‍ചേഞ്ച് നൂതനമായ 300 മീറ്റര്‍ മള്‍ട്ടിപര്‍പസ് പാലമായി മാറും. ഖത്തറില്‍ ഇത്തരത്തിലെ ആദ്യത്തെ പാലമായിരിക്കുമിത്. സൈക്കിള്‍, കാല്നടപ്പാതകളുമുണ്ടാകുമെന്ന പ്രത്യേകത കൂടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.