ദോഹ: സംഗീതത്തിെൻറ തെളിനീർ ഒഴുക്കിലേക്ക് നാട്. കേൾവിയുടെയും കാഴ്ചയുടെയും രു ചിക്കൂട്ടുകൾ എമ്പാടും ഒളിപ്പിച്ച് ഗൾഫ്മാധ്യമം ഒരുക്കുന്ന ‘എ നൈറ്റ് ഫുൾ ഒാ ഫ് സ്റ്റാർസി’െൻറ ഒരുക്കങ്ങൾ അണിയറയിൽ സജീവം. ജൂലൈ അഞ്ചിന് ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യുഎൻസിസി) വൈകുന്നേരം ആറിനാണ് പരിപാടി. നിരവധി സംഘടനകളും കൂട്ടായ്മകളുമാണ് പരിപാടിയുമായി സഹകരിക്കാൻ ആവേശത്തോടെ മുന്നോട്ടുവരുന്നത്. കേരള ഫാർമസിസ്റ്റ്സ് ഫോറം ഖത്തർ (കെ.പി.എഫ്.ക്യു), ഫെഡറേഷൻ ഒാഫ് ഇന്ത്യൻ നഴ്സസ് ഖത്തർ എന്നീ സംഘടനകൾ ഇവൻറ് അസോസിയേറ്റ്സുമാരായി. പരിപാടിയുടെ വിവിധ മേഖലകളിൽ ഇവർ സഹകരിക്കും.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കെ.പി.എഫ്.ക്യു ജനറൽ സെക്രട്ടറി ജെറ്റി ജോർജ്, സെക്രട്ടറി സൈനേഷ് ചെറൂട്ടി, ട്രഷറർ അബ്ദുൽ അസീസ്, ഫെഡറേഷൻ ഒാഫ് ഇന്ത്യൻ നഴ്സസ് ഖത്തർ പ്രസിഡൻറ് ബിജോയ് ചാക്കോ, ജനറൽസെക്രട്ടറി ഹാൻസ് ജേക്കബ്, ജോയിൻറ് സെക്രട്ടറി സിജു ആൻറണി എന്നിവർ പെങ്കടുത്തു. ഇരുസംഘടനകൾക്കും മാധ്യമം–മീഡിയാവൺ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് റഹീം ഒാമശ്ശേരി രേഖ കൈമാറി. ചടങ്ങിൽ എ.സി മുനീഷ് സംസാരിച്ചു. ഗസൽ ഗായകൻ ഷഹബാസ് അമൻ, മെൻറലിസ്റ്റ് ആദി എന്നിവരാണ് ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ മുഖ്യാതിഥികൾ. ഗായിക സിതാര കൃഷ്ണകുമാറും വ്യത്യസ്ത ശൈലിയുമായി വേദിയിൽ എത്തും. മനസ് വായിക്കുന്ന മെൻറലിസ്റ്റ് ആദിയുടെ മാന്ത്രികവിദ്യയും സംഗീതവും ഒരുമിക്കുന്ന അപൂർവസുന്ദരയാത്രയാണിത്.
സദസും ഗായകരും ഒരുമിച്ചുള്ള സംഗീതവിരുന്ന്. മറ്റുള്ളവെൻറ മനസ് വായിക്കുന്ന ആദിയുടെ ഏറെ ശ്രദ്ധനേടിയ ‘ഇൻസോമ്നിയ’യുടെ ഇതുവരെ കാണാത്ത ഇനങ്ങളും ദോഹയിൽ എത്തും. സിനിമാ–സാംസ്കാരികമേഖലയിലെ പ്രശസ്തരും ഒരേ സമയം സ്ക്രീനിലൂടെ േവദിയിലെത്തി അനുഭവങ്ങളും ഇഷ്ടങ്ങളും പങ്കുവെക്കും. എത്ര കേട്ടാലും മതിവരാത്ത മനസ് കുളിർപ്പിക്കുന്ന കണ്ണുകളെ ഇൗറനണിയിക്കുന്ന ഹൃദയങ്ങളെ പ്രണയാദ്രമാർക്കുന്ന മലയാള സിനിമാഗാനങ്ങൾ, ഗസലിെൻറ മാധുര്യം, ഹിന്ദി സിനിമാഗാനങ്ങളുടെ സൗന്ദര്യം...സിനിമക്കപ്പുറമുള്ള ഇമ്പമുള്ള പാട്ടുകളുടെ മഹാലോകവും കൂടെയുണ്ട്. യുവസംവിധായകരായ സക്കരിയ്യ, മുഹ്സിൻ പെരാരി എന്നിവരാണ് പരിപാടി അണിയിച്ചൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.