ദോഹ: മൂന്നാംവർഷത്തിലേക്ക് കടന്ന ഖത്തറിനെതിരായ ഉപരോധത്തിെൻറ ഉത്തരവാദികളായവർ പ്ര തിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾക്കും തുരങ്കം വെക്കുന്നുവെന്ന് ഖത്തർ വിദേ ശകാര്യ ഔദ്യോഗിക വക്താവ് ലുൽവ റാഷിദ് അൽ ഖാതിർ. അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നത ിന് സംവാദങ്ങളും ചർച്ചകളുമല്ലാതെ മറ്റു പോംവഴികളില്ലെന്നാണ് ഖത്തർ വിശ്വസിക്കുന്നത്. എന്നാൽ ഉപരോധത്തിെൻറ കാരണക്കാരായവർ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുകയാണ്. ഗൾഫിെൻറ ഭാവി കൂടുതൽ അപകടകരമാക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും ലുൽവ അൽ ഖാതിർ കൂട്ടിച്ചേർത്തു. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബി റേഡിയോ വാർത്താചാനലായ ‘മോണ്ടി കാർലോ ദുവലിയ്യ’ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യവക്താവ്.
ഗൾഫിെൻറ അനൈക്യവും ജി സി സി രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണമില്ലായ്മയുമാണ് പ്രതിസന്ധിയുടെ ഫലങ്ങളെന്നും അവർ വ്യക്തമാക്കി. ഖത്തറിനെതിരായ ഉപരോധത്തിന് പിന്നിലുള്ളവർ തന്നെയാണ് ഗൾഫ് മേഖലയുടെ ഇന്നത്തെ അവസ്ഥക്കും കാരണക്കാർ. ഖത്തർ ഒരിക്കലും ഒറ്റപ്പെട്ടിട്ടില്ല. ഗൾഫ് എന്നാൽ കേവലം ഉപരോധ രാഷ്ട്രങ്ങൾ മാത്രമല്ല. കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുമായി ഖത്തർ ഇപ്പോഴും മികച്ച ബന്ധമാണ് പുലർത്തിപ്പോരുന്നത്. എല്ലാ ഗൾഫ് പരിപാടികളിലും ഖത്തർ പങ്കെടുക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.മൂന്നാം വർഷത്തിലും തുടരുന്ന ഗൾഫ് പ്രതിസന്ധി എന്താണ് ചർച്ച ചെയ്യപ്പെടാത്തതെന്ന് ചോദിച്ച ലുൽവ അൽ ഖാതിർ, ഉപരോധരാജ്യങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ മറ്റു അറബ്, ഇസ്ലാമിക രാജ്യങ്ങളുടേതാക്കി മാറ്റുന്നതിെൻറ താൽപര്യമെന്താണെന്ന് തുറന്നടിക്കുകയും ചെയ്തു.
വളർന്നുവരുന്ന പുതുതലമുറയെയാണ് പ്രതിസന്ധി ഏറെ ബാധിക്കുക. നമ്മുടെ ഗൾഫ് ഒറ്റക്കെട്ടാണെന്ന മുദ്രാവാക്യം ഇല്ലാതെയാണ് അവർ വളരുന്നത്. അനൈക്യത്തിനും അഭിപ്രായ ഭിന്നതകൾക്കുമിടയിലാണ് അവരുടെ വളർച്ചയെന്നും ഖത്തർ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. ഉപരോധത്തിെൻറ പ്രധാന കാരണമായി പറയപ്പെടുന്ന തീവ്രവാദ ആരോപണത്തെ തള്ളിക്കളഞ്ഞ ലുൽവ അൽ ഖാതിർ, മുമ്പ് ഉപരോധ രാജ്യങ്ങൾ ആദരിച്ച ഡോ. ശൈഖ് ഖറദാവി എങ്ങനെയാണ് പെട്ടെന്നൊരു സുപ്രഭാതത്തിൽ അവരുടെ കണ്ണിൽ ഭീകരവാദിയായി മാറിയതെന്ന് അറിയണമെന്നും 40 വർഷത്തോളമായി അദ്ദേഹം ഖത്തർ പൗരനാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.