ഇന്ത്യയിലേക്ക് ഇൻഡിഗോയുടെ ഒരു സർവീസ്​ കൂടി

ദോഹ: വേനലവധി തിരക്കുകൾ കണക്കിലെടുത്ത് ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് ഇൻഡിഗോയുടെ ഒരു വിമാനം കൂടി സർവീസ്​ ന ടത്തും. ദോഹ–മുംബൈ സെക്ടറിലാണ് ഇൻഡിഗോ ദിവസേന ഒരു സർവീസ്​ നടത്തുക. ജെറ്റ് എയർവേയ്സ്​ ഖത്തറിലേക്കടക്കമുള്ള സർ വീസുകൾ നിർത്തിവെച്ചതും ഇൻഡിഗോ പുതിയ സർവീസ്​ ആരംഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ജൂലൈ 5 മുതലാണ് പുതിയ സർവീസ്​ ആരംഭിക്കുക. ദോഹയിൽ നിന്നും 6E1708 നമ്പർ വിമാനം പുലർച്ചെ 4.40ന് പുറപ്പെടുകയും രാവിലെ 10.30ന് മുംബൈയിൽ ലാൻഡ് ചെയ്യുകയും ചെയ്യും.

അതേസമയം, 6E 1718 നമ്പർ വിമാനം ദോഹയിൽ നിന്നും രാത്രി 9ന് പുറപ്പെടുകയും മുംബൈയിൽ പുലർച്ചെ 3.10ന് എത്തുകയും ചെയ്യും. ഈ വിമാനങ്ങൾ യഥാക്രമം രാവിലെ 11.55ന് പുറപ്പെട്ട് ഉച്ചക്ക് 1.15നും വൈകിട്ട് 6.40ന് പുറപ്പെട്ട് രാത്രി എട്ടിനും ദോഹയിലെത്തുകയും ചെയ്യും. പുതിയ സർവീസിനുള്ള ബുക്കിംഗ് ഇൻഡിഗോ വെബ്സൈറ്റിൽ ലഭ്യമാണ്. ഒക്ടോബർ 26 വരെയാണ് ബുക്കിംഗ് ലഭ്യമാകുകയെന്ന് അധികൃതർ അറിയിച്ചു.

അതിന് ശേഷം സർവീസ്​ തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.കണ്ണൂർ, ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നീ നാല് നഗരങ്ങളിലേക്കാണ് നിലവിൽ ഇൻഡിഗോ ദോഹയിൽ നിന്നും സർവീസ്​ നടത്തുന്നത്. വേനലവധി കണക്കിലെടുത്ത് ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസ്​ ഏർപ്പെടുത്താൻ ഖത്തർ എയർവേയ്സ്​ കഴിഞ്ഞ ആഴ്ച ഇന്ത്യൻ ഏവിയേഷൻ അതോറിറ്റിയോട് അപേക്ഷിച്ചിരുന്നു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.