ദോഹ: യു.എ.ഇയുടെ ഉത്പന്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതുമായി ബന്ധെപ്പട്ട് അന്താരാഷ്ട്ര വ്യാപാര സംഘ ടനയുടെ (ഡബ്ല്യു.ടി.ഒ) മാനദണ്ഡങ്ങൾക്കനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഖത്തർ. യു.എ.ഇയുടെ ഉത്പന്നങ്ങള ുടെ ഇറക്കുമതി, വിതരണം, വിൽപന തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഖത്തർ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിനെ തിരിൽ അയൽരാജ്യം രണ്ടാം തവണയും അന്താരാഷ്ട്ര വ്യാപാര സംഘടനയുടെ തർക്കപരിഹാര വിഭാഗത്തിൽ പരാതി നൽകിയിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് ഖത്തർ ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഒാഫിസിെൻറ വിശദീകരണം വന്നിരിക്കുന്നത്. യു.എ.ഇ, സൗദി, ബഹ്ൈറൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിന് മേൽ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം അവരുടെ വിതരണക്കാരോടും കമ്പനികളോടും ഖത്തറിലേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കുന്നത് അവർ വിലക്കിയിരുന്നു.
ഇതിനെ തുടർന്നാണ് ഖത്തർ യു.എ.ഇ ഉത്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഇൗ നിയന്ത്രണങ്ങൾ ഇപ്പോൾ നിലവിൽ ഇല്ല. പക്ഷേ യു.എ.ഇ വിതണക്കാർക്ക് ഇപ്പോഴും ഖത്തറിൽ വിലക്കുണ്ട് എന്ന തോന്നൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിന് കാരണം യു.എ.ഇ ഖത്തറിലേക്കുള്ള അവരുടെ കയറ്റുമതി നിരോധിച്ചതിനാലാണ്. അല്ലാതെ ഖത്തറിെൻറ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങൾ മൂലമല്ലെന്നും ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ വകുപ്പിെൻറ വിശദീകരണത്തിൽ പറയുന്നു. തക്കസമയത്ത് അയൽരാജ്യം നടപടികൾ എടുക്കാതിരുന്നതിൽ തങ്ങൾ ഖേദിക്കുന്നുണ്ട്. തങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപാര മേഖലയിൽ ഉണ്ടാകുന്ന തടസങ്ങൾ അവർ തന്നെ നീക്കണമായിരുന്നു. എന്നാൽ ഖത്തർ ലോകവ്യാപാര സംഘടനയുടെ നിയമനിർദേശങ്ങൾ ലംഘിച്ചു എന്ന തരത്തിൽ മാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങൾ നടത്താനാണ് അയൽരാജ്യം ശ്രമിച്ചുവന്നത്. ചില ചെറിയ നേട്ടങ്ങൾക്ക് വേണ്ടിയായിരുന്നു ഇത്.
അത്തരം വാചാടോപങ്ങൾ കൊണ്ട് കാര്യമില്ല. അയൽരാജ്യത്തിെൻറ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ എടുത്ത എല്ലാ നടപടികളും ലോകവ്യാപാര സംഘടനയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ്. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട കർശന നിയമ നിർദേശങ്ങൾ പാലിക്കുന്ന രാജ്യമാണ് ഖത്തർ. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കൽ ഇതിൽ സുപ്രധാനമാണ്. ജനങ്ങളുടെ ആരോഗ്യം, ഉത്പന്നങ്ങളുെട ഗുണനിലവാരം, പാരിസ്ഥിതിക ഘടകങ്ങൾ തുടങ്ങിയവയും ഇക്കാര്യത്തിൽ ഖത്തർ കർശനമായി പാലിക്കുകയും പരിഗണിക്കുയും ചെയ്യുന്നുണ്ട്. ഭക്ഷ്യമേഖലയിലെ ഇത്തരം നിയമപരമായതും മറ്റുമായ എല്ലാ കാര്യങ്ങളും ഖത്തർ തുടർന്നും കർശനമായി പാലിക്കുക തന്നെ ചെയ്യുമെന്നും ഖത്തർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.