ദോഹ: ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളുടെ വൈവിധ്യമൊരുക്കി മുശൈരിബ് ഡൗണ്ടൗൺ ഭാഗികമായി തുറന്നു. 90ശതമ ാനത്തിലധികം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതോടെയാണിത്. ചില മേഖലകളില്‍ പ്ര വര്‍ത്തനം ഇപ്പോള്‍ത്തന്നെ തുടങ്ങിയിട്ടുണ്ട്. ഭൂമിക്കടിയില്‍ ഒരു ചെറു ദോഹ നഗരം രൂപപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി. 2000 കോടി റിയാല്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഡൗണ്ടൗണ് വിനോദസഞ്ചാരികള്‍ക്കും വിസ്മയക്കാഴ്ചകള്‍ സമ്മാനിക്കും. പദ്ധതിയൊട്ടാകെ വിവിധ ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. 2020 ആകുമ്പോഴേക്കും പൂര്‍ത്തിയാക്കും. മുശൈരിബ് ഡൗണ്ടൗണില് ഓഫിസുകള്‍ക്കു പുറമേ പൊതുസ്ഥലങ്ങളിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. പൊതുസ്ഥലത്തായി തയാറാക്കുന്ന നഗര മജ്ലിസാണ് പ്രധാന ആകര്‍ഷണം.
ഇതിനു പുറമെ ലൈറ്റ് ഇൻസ്റ്റലേഷന്‍സ്, വെള്ളച്ചാട്ടവും ജലധാരയും, ശീതീകരിച്ച ഇടനാഴി തുടങ്ങിയവയും സജ്ജമാക്കുന്നുണ്ട്. ഇവയുടെ സമീപത്തായി 19,000 സ്ക്വയര്‍ മീറ്ററില്‍ സാംസ്കാരിക കെട്ടിട സമുച്ചയമാണ്. രണ്ട് ആര്‍ട്ട് ഹൗസ് സിനിമാ ശാലകള്‍, പെര്‍ഫോമിങ് ആര്‍ട്സ് തീയറ്റര്‍, എക്സിബിഷന് സെൻറര്‍, സംഗീത, കലാ പഠന കേന്ദ്രങ്ങള്‍ തുടങ്ങിയവയുണ്ടാകും. ഇതിനു പുറമേ 158 മുറികളുള്ള മന്ദാരിന്‍ ഓറിയൻറല്‍ ഹോട്ടലുമുണ്ടാകും. 100 വിവിധോദ്ദേശ്യ കെട്ടിടങ്ങള്‍, 800 റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, 300ലധികം റീട്ടെയ്ല്‍ യൂണിറ്റുകള്‍, നാലു ഹോട്ടലുകള്‍ ഉള്‍പ്പടെ 17 വാണിജ്യ കെട്ടിടങ്ങള്‍, സ്കൂള്‍, മൂന്നു പള്ളികള്‍, മുശൈരിബ് മ്യൂസിയംസ്, ഗലേരിയ മാള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഡൗണ്ടൗണ്.
ഡൗണ്ടൗണിലെ ബഹുഭൂരിപക്ഷം യൂണിറ്റുകളും സൗകര്യങ്ങളും ഇതിനകം റിസര്‍വ് ചെയ്യപ്പെട്ടിട്ടുണ്ട്. താമസക്കാര്‍ക്കും, പ്രാദേശിക, വിദേശ സന്ദര്‍ശകര്‍ക്കും നൂതനമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും ഡൗണ്ടൗണ്. ആകര്‍ഷകമായ നിക്ഷേപ അവസരങ്ങളും ഒരുക്കുന്നുണ്ട്. സൗജന്യമായി ട്രാം റൈഡ്, ആറു അണ്ടര്‍ഗ്രൗണ്ട് നിലകളിലായി 10,000 പാര്‍ക്കിങ് സൗകര്യം, കാല്നടയാത്രാസൗഹൃദ തെരുവുകള്‍, സൈക്കിള്‍ പാതകള്‍, ഖത്തര്‍ റെയിലിെൻറ പ്രധാന ഹബ്സ്റ്റേഷന് തുടങ്ങിയ കാര്യക്ഷമമായ ഗാതഗത സൗകര്യങ്ങളും സജ്ജമാക്കുന്നുണ്ട്. 11 ഭക്ഷ്യ, പാനീയ ഔട്ട്ലറ്റുകളുമുണ്ട്. വേനല്‍ക്കാലത്തുപോലും സുഖകരമായ അനുഭവം പ്രദാനം ചെയ്യുന്ന നൂതനമായ കൂള്‍ പൂള് സംവിധാനത്തിലാണ് റസ്റ്റോറൻറുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.