ദോഹ: ഓരോ വര്‍ഷവും ലോകത്ത് 9.9 മില്യന്‍ പേര് മറവി രോഗത്തിന് അടിമകളാകു ന്നതായി ലോകാര്യ സംഘ ടനയുടെ കണക്ക്. ഓരോ മൂന്നു സെക്കൻറിലും ഒരാള്‍ രോ ഗിയാകുന്നുവെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ഇതിെൻറ അടിസ്ഥാനത്തില്‍ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയുടെ ഭാഗമായ ഖത്തര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണങ്ങള്‍ വേഗത്തിലാക്കി. ഖത്തര്‍ ജനസംഖ്യയിലെ മറവി രോഗികളെ കണ്ടെത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും വെയില് കോര്‍ണില്‍ മെഡിസിന് ഖത്തറും സംയുക്തമായി പഠനം തുടങ്ങി. ഈ പങ്കാളിത്തം രാജ്യത്തിെൻറ മറവി രോഗത്തോടുള്ള നയത്തെ ശക്തിപ്പെടുത്തുകയും ഗവേഷണങ്ങളുടെ വേഗത വര്‍ധിപ്പിക്കുകയും ചെയ്യും.
നാഡീവ്യൂഹവുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങളുള്ളവര്‍ക്ക് മറവി രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സാധാരണ ഒരാളെ അപേക്ഷിച്ച് ടൈപ് 2 പ്രമേഹ രോഗിക്ക് അല്‍ഷിമേഴ്സോ പാര്‍ക്കിന്‍സണ്‍സ് രോഗമോ പിടിപെടാന്‍ മൂന്നു മുതല്‍ നാല് ഇരട്ടി വരെ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ 50 ശതമാനം പേരും മറവി രോഗികള്‍ക്ക് ഇരയായിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹത്തിനും മറവി രോഗത്തിനും കുടുംബചരിത്രവും പാരിസ്ഥിതികവും ജീവിതശൈലി അസുഖങ്ങളും കാരണമായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.