ദോഹ: ജിസിസി പ്രതിസന്ധിക്ക് അവസാനമുണ്ടാകണമെന്നും പരിഹാരത്തിന് ചർച്ചകൾ മാത്രമാണ് പോംവഴി യെന്നും ചൈന. ജിസിസി അംഗരാജ്യങ്ങള്‍ക്കിടയിലെ ബന്ധം വഷളാകുന്നതിലേക്ക് പ്രതിസന്ധി നയി ച്ചിട്ടുണ്ടെന്നും ചൈനീസ് സര്‍ക്കാറിെൻറ മിഡില്‍ഈസ്റ്റ് വിഷയങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി അംബാസഡര്‍ ഗോങ് സിയാവോഷെങ് പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം ഗൾഫ് പ്രതിസന്ധി വലിയ ഞെട്ടലാണ്. ചൈനയും ജിസിസി രാജ്യങ്ങളും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ഇരു കൂട്ടരും സ്വതന്ത്ര വ്യാപാര ചര്‍ച്ചകളില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധിക്കുള്ള പരിഹാരം ചര്‍ച്ചകളിലൂടെയെ ഉരുത്തിരിയുകയുള്ളൂ. പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലാ തലങ്ങളിലും അറബ് രാജ്യങ്ങളുമായുള്ള സഹകരണം ചൈന സ്വാഗതം ചെയ്യുന്നുണ്ട്. മധ്യപൂര്‍വ ദേശത്ത് സ്വാധീനമുള്ള പ്രദേശങ്ങള്‍ സ്ഥാപിക്കുന്നതിനോ മേഖലയില്‍ ശൂന്യത നികത്താനാവുന്ന ഏജൻറിനെയോ തേടുകയോ ആഗ്രഹിക്കുകയോ ചെയ്യുന്ന രാജ്യമല്ല ചൈന. ജിസിസി ബന്ധങ്ങളില്‍ എന്തെങ്കിലും തകരാറുണ്ടാകുന്നതിന് ചൈന ആഗ്രഹിക്കുന്നില്ല. ജിസിസിക്കുള്ളില്തന്നെ പ്രതിസന്ധി പരിഹരിക്കുന്നതിന് ചൈനയുടെ പിന്തുണയുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന് ജിസിസി അംഗങ്ങള്‍ തങ്ങളുടെ ശ്രമങ്ങള്‍ തുടരണം. ഈ വിഷയത്തിലെ എല്ലാ ശ്രമങ്ങള്‍ക്കും ചൈനയുടെ പിന്തുണയുണ്ടാകുമെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. ഗോങ് സിയാവോഷെങും സംഘവും ഖത്തർ ഉന്നതരുമായി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.