???????????? ??????? ???????? ????? ?????????? ???????? ???????? ?????????? ?????????? ???. ???????? ?? ??????? ??????? ???????

ആ വേപ്പ്​മരങ്ങൾ തണലേകും, തലമുറകൾക്ക്​

ദോഹ: ന​െല്ലാരു നാളേക്കായി കുട്ടികൾ തൈകൾ നട്ടു. അതിന്​ നേതൃത്വം നൽകിയതാക​െട്ട ഖത്തറിലെ പ്രശസ്​ത പരിസ്​ഥിതി പ്രവർത്തകനും. സാമൂഹിക^പരിസ്​ഥിതി^വിദ്യാഭ്യാസ മേഖലകളിൽ പ്രശസ്​തനായ ഡോ. സെയ്​ഫ്​ അൽ ഹാജ്​രിയാണ്​ ഇന്നലെ ശാന്തിനികേതൻ ഇന്ത്യൻ സ്​കൂളിൽ നടത്തിയ ഖത്തർ ദേശീയ പരിസ്​ഥിതി ദിനാഘോഷത്തിൽ മുഖ്യാതിഥിയായത്​. ഒാരോ ക്ലാസിലെയും വിദ്യാർഥികൾ പ്രത്യേകമായി വേപ്പിൻ ചെടി നട്ടു. ഒപ്പം അൽഹജ്​രിയും സ്​കൂൾ അധികൃതരും ചേർന്നു. അങ്ങിനെ പന്ത്രണ്ടുവരെ ക്ലാസുകളിലേക്കായി അത്രയും ചെടികൾ. ഇവ ഇനി വിദ്യാർഥികളുടെ കൈകളാൽ പരിചരിക്കും. അവർ പോയാലും തലമുറകൾക്ക്​ തണലേകി എല്ലാ കാലത്തും സ്​കൂൾമുറ്റത്ത്​ അവ പന്തലിച്ചുനിൽക്കും. ഇന്നലെ രാവിലെ സ്​കൂളിൽ നടന്ന ചടങ്ങിന്​ മാനേജ്​മ​െൻറ്​ കമ്മിറ്റി ചെയർമാൻ കെ.സി അബ്​ദുൽലത്തീഫ്​, പ്രിൻസിപ്പൽ ഡോ. സുഭാഷ്​ നായർ എന്നിവർ നേതൃത്വം നൽകി.
Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.