ദോഹ: അല്‍ വാബ്, അല്‍ ബുസ്താന്‍ മേഖലകളിലെ റോഡ് വികസനത്തിെൻറ ഭാഗമായി അല്‍ വാബ് ഇൻറര ്സെക്ഷനില് സിഗ്നല്‍ സംവിധാനത്തോടെ താല്‍ക്കാലിക റൗണ്ട് എബൗട്ട് തുറക്കുന്നു. മിഹൈര് ജ സ്ട്രീറ്റില്‍ നിലവിലുള്ള ഒറ്റവരിപ്പാത ഇരുവശത്തും രണ്ടുവരി ഗതാഗതം സാധ്യമാക്കി വികസിപ്പിക്കുക, മിഹൈര്ജ സ്ട്രീറ്റിനേയും അല്‍ സമറിയ സ്ട്രീറ്റിനേയും അല്‍ ഖുഫൂസ്, അല്‍ ബയിദ സ്ട്രീറ്റ് വഴി ബന്ധിപ്പിക്കുക, മുവൈദറില് നിന്നുള്ള വാഹനങ്ങള്‍ക്ക് മിഹൈര്ജയില് ഇടത്തേക്കു തിരിയാന്‍ മൂന്നാമതു വരി നിര്‍മിക്കുക എന്നിവയാണ് ഇവിടെ നടക്കുന്ന പാതാവികസനങ്ങള്.
അല്‍ വാബ് ഇൻറര്സെക്ഷനും വികസിപ്പിക്കുന്നുണ്ട്. അല്‍ വാബിനേയും അല്‍ ബുസ്താനേയും ബന്ധിപ്പിച്ച് നാലുവരി ഗതാഗതം സാധ്യമാക്കുന്ന മേല്പാലവും നിര്‍മിക്കും. ഫ്ലൈ ഓവര്‍ നിര്‍മാണജോലികള്‍ക്ക് ഞായറാഴ്ച തുടക്കമാകും. 16 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. മുവൈദറില് നിന്ന് അല്‍ വാബിലൂടെ അല്‍ സദ്ദിലേക്കു പോയിരുന്ന വാഹനങ്ങള്‍ക്ക് ഇനി മിഹൈര്ജ, അല്‍ ഖുഫൂസ് റോഡ് വഴി പോകാം. ഇവിടെ പരമാവധി വേഗം 50 കിമീ ആക്കി കുറച്ചിട്ടുണ്ട്. ഫെബ്രുവരി 23 മുതലാണ് പരിഷ്കാരങ്ങൾ നിലവിൽ വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.