ദോഹ: ഖത്തര്‍ ഫൗണ്ടേഷന് കീഴിലുള്ള ഖത്തര്‍ കരിയര്‍ ഡവലപ്മെൻറ് സെൻററിെൻറ കരിയര്‍ വില്ലേജ് ഫെബ്രുവരി 26 മുതല്‍ 28 വരെ നടക്കും. ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍ ശക്തമായ തൊഴില്‍ സം സ്ക്കാരം വളര്‍ത്തിയെടുക്കാനും യുവാക്കളില്‍ ഖത്തറിലെ തൊഴില്‍ കമ്പോളത്തിലെ മാറ്റങ്ങളെ കുറിച്ച് വ്യക്തമാക്കാനുമാണ് പരിപാടി. വിദ്യാഭ്യാസം, സംസ്ക്കാരം, സാമ്പത്തിക, ബിസിനസ്, ഊര്‍ജ്ജം, നിര്‍മ്മാണം, ഗതാഗതം, ആശയവിനിമയം, ആരോഗ്യം, മാധ്യമരംഗം, സുരക്ഷാ തുടങ്ങിയ മേഖലകളിലേത് ഉള്‍പ്പെടെ രാജ്യത്തെ വ്യത്യസ്ത കമ്പനികളിലെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി മിനി കരിയര്‍ വില്ലേജും ഒരുക്കുന്നുണ്ട്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തൊഴിലിനെ കൂടുതല്‍ അറിയാന്‍ ഇത് സഹായിക്കും.
പ്രമുഖര്‍ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ മേഖലയിലെ സാധ്യതകളെ കുറിച്ചും അക്കാദമികമായി ആവശ്യമുള്ള തലങ്ങളെ കുറിച്ചും വിശദീകരിക്കും. കരിയര്‍ ഗൈഡന്സിെൻറ സങ്കല്‍പ്പങ്ങളെ കുറിച്ച് ഈ വര്‍ഷത്തെ കരിയര്‍ വില്ലേജ് വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു കൊടുക്കുമെന്നും ഖത്തരി സമൂഹത്തിന് തൊഴിലുകളുമായി ബന്ധപ്പെട്ട ശില്പശാലകള് നടത്തുമെന്നും ഖത്തര്‍ കരിയര്‍ ഡവലപ്മെൻറ് സെൻറര്‍ ഡയറക്ടര്‍ അബ്ദുല്ല അഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു. നിരവധി സംരംഭകരുമായി കൂടിക്കാഴ്ച നടത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും.തങ്ങളുടെ പദ്ധതികള്‍ക്ക് എങ്ങനെ പിന്തുണ നൽകുമെന്ന കാര്യം വിശദീകരിക്കാനും സാധിക്കും. കൂടാതെ കരിയര്‍ വില്ലേജ് നിരവധി ശില്പശാലകളും സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഭാവി പരിപാടികളുമായി ഇവയെ ചേര്‍ത്തുവെച്ച് പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഇത് സഹായകമാകും. തെരഞ്ഞെടുക്കപ്പെട്ട ഫോട്ടോകളുടെ പ്രദര്‍ശനവും കരിയര്‍ വില്ലേജിനോടനുബന്ധിച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.