ദോഹ: രാജ്യത്തെ എല്ലാ റോഡ് പദ്ധതികളും പൂർത്തിയായാൽ മാത്രമേ ടോൾ ഗേറ്റുകൾ പ്രവർത ്തിച്ചുതുടങ്ങുകയുള്ളൂവെന്ന് ജനറൽ ഡയറക്ടറേറ്റ് ഒാഫ് ട്രാഫിക് (ജി.ഡി.ടി) ഉന്ന ത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതിന് രണ്ടുവർഷം സമയെമടുക്കും. ൈഹവേകളിലെ ഇലക്ട ്രോണിക് ടോൾ ഗേറ്റുകൾ രണ്ട് വർഷം കഴിഞ്ഞാൽ മാത്രമേ പ്രവർത്തിച്ചുതുടങ്ങൂവെന്ന് ജി.ഡി.ടി ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് സആദ് അൽ ഖർജി ‘അൽ ശർഖ്’ പത്രത്തോട് പറഞ്ഞു. 22 ഫെബ്രുവരി സ്ട്രീറ്റിൽ (ദോഹ–ശമാൽഎക്സ്പ്രസ് വേ) ടോൾ ഗേറ്റ് നേരത്തേ സ്ഥാപിച്ചിരുന്നു. സമാന്തരപാതകളുടെയെല്ലാം പണികൾ കഴിഞ്ഞാൽ മാത്രമേ ടോൾ പിരിവ് ഉണ്ടാകൂ. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറ കീഴിലാണ് ഇലക്ട്രോണിക് ടോൾ ഗേറ്റുകൾ വരുന്നത്. ഇതുസംബന്ധിച്ച എല്ലാ അറിയിപ്പുകളും മുൻകൂട്ടി നൽകും. ഏതെങ്കിലും റോഡുകളിൽ ടോൾ ആയി പണം പിരിക്കുന്നുണ്ടെങ്കിൽ അക്കാര്യവും നേരത്തേ അറിയിക്കും.
ടോൾ ഗേറ്റുകൾ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറക്കാനാണ്. ടോൾ ഗേറ്റുകൾ പ്രവർത്തിച്ചുതുടങ്ങുന്നതോടെ ഗതാഗതതിരക്ക് കുറയും. എന്നാൽ എല്ലാ സമാന്തര റോഡ് പദ്ധതികളും പൂർത്തിയായാൽ മാത്രമേ ടോൾ ഗേറ്റുകൾ പ്രവർത്തിച്ചുതുടങ്ങൂവെന്നും അദ്ദേഹം പറഞ്ഞു. 22 ഫെബ്രുവരി സ്ട്രീറ്റ് (ദോഹ–ശമാൽ എക്സ്പ്രസ് വേ) പോലെയുള്ളവയിൽ ടോൾ ഗേറ്റുകൾ ഗതാഗതക്കുരുക്ക് കുറക്കും. റീ ചാർജ് ചെയ്യുന്ന ഇലക്ട്രിക് കാർഡ് സംവിധാനത്തിലൂടെയാണ് ടോൾ പിരിവ് നടക്കുക. വാഹനത്തിെൻറ ഗ്ലാസിൽ കാർഡ് ഘടിപ്പിച്ചിട്ടുണ്ടാവും. ഒാരോ തവണയും വാഹനങ്ങൾ ടോൾ ഗേറ്റുകൾ വഴി കടന്നുപോകുേമ്പാൾ കാർഡുകളിൽ നിന്ന് ടോൾ തുക ഒാേട്ടാമാറ്റിക്കായി കുറയുകയാണ് ചെയ്യുക.ആഭ്യന്തര റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിനു വികസിക്കാതെ ഇലക്ട്രോണിക് ടോള്‍ ഗേറ്റുകള്‍ പ്രവർത്തിപ്പിക്കുന്നത് ഗുണകരമാകില്ലെന്ന് വിദഗ്ധര്‍ നേരത്തേ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഫെബ്രുവരി 22 റോഡിന് സമാന്തരമായ ബദല്‍ പാതകള്‍ വികസിക്കാതെ ടോള്‍ സ്ഥാപിച്ചാല്‍ അനുബന്ധ റോഡുകള്‍ കൂടുതല്‍ കുരുക്കിലേക്കു നീങ്ങുകയായിരിക്കും ഫലമെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നോര്‍ത്ത് റോഡില്‍ ടോള്‍ ഗേറ്റ് വരുന്നതോടെ ആളുകള്‍ ബദല്‍ റോഡുകളെപ്പറ്റി ആലോചിച്ചു തുടങ്ങുന്നതിനാലാണിത്. ഉപറോഡുകളും ആഭ്യന്തര റോഡുകളുമൊക്കെയാണ് ഇത്തരത്തില്‍ ഉപയോഗിച്ചു തുടങ്ങുക. അത്തരം റോഡുകളില്‍ കൂടുതല്‍ കാറുകളും മറ്റുവാഹനങ്ങളും നിറയുമ്പോള്‍ അവിടങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെടുമെന്ന് അറബ് എന്‍ജിനിയേഴ്സ് യൂണിയന് മേധാവി അഹമ്മദ് ജാസിം അല്‍ ജുലൂ പറയുന്നു. വിവിധ രാജ്യങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ ഉപയോഗിക്കുന്നത് പുറത്തേക്കുള്ള റോഡുകള്‍ക്കോ ദൈര്‍ഘ്യമുള്ള റോഡുകള്‍ക്കോ ആണെന്ന് മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം എന്‍ജിനിയര്‍ ജാസിം അല്‍മാലിക്കി പറയുന്നു. നോര്‍ത്ത് റോഡില്‍ ഓട്ടൊമാറ്റിക് ടോള്‍ഗേറ്റ് വരുന്നതിനെക്കുറിച്ച് ഗതാഗതവകുപ്പ് ഡയറക്ടര്‍ ആണ് അല്‍ മജ്ദ് റോഡ് ഉദ്ഘാടനത്തിനിടെ സൂചന നല്‍കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.