ദോഹ: ഹിജാബ് അണിഞ്ഞ് കളിക്കളത്തിലിറങ്ങിയ ആദ്യ അമേരിക്കൻ കായികതാരമെന്ന നിലയിൽ ആഗോള പ്രശസ്തി നേടിയ അവർ താ ൻ പിന്നിട്ട മുള്ളുവഴികൾ വിവരിച്ചു. നിശ്ചയദാർഢ്യവും തളരാത്ത അധ്വാനവും ഉണ്ടെങ്കിൽ എത്താത്ത ഉയരങ്ങൾ ബാക്കിയില ്ലെന്ന് അവർ പറഞ്ഞു. വിഖ്യാത അമേരിക്കന്‍ ഫെൻസിങ് ഒളിമ്പിക് മെഡലിസ്റ്റ് ഇബ്തിഹാജ് മുഹമ് മദ് ആണ് ഖത്തര്‍ ഫൗണ്ടേഷൻ നടത്തിയ പരിപാടിയിൽ തെൻറ അനുഭവങ്ങൾ പങ്കുവെച്ചത്.
ഇബ്തിഹാജിെൻറ ക ായികജീവിതം കണ്ടാണ് ലോപ്രശസ്ത കമ്പനി കായികതാരങ്ങൾക്കായി പ്രത്യേക ഹിജാബ് തന്നെ ഡിസൈൻ ചെയ്ത് വിപണിയിലെത ്തിച്ചത്. ഖത്തർ ദേശീയ കായികദിനാഘോഷത്തിലെ മുഖ്യാതിഥിയായാണ് അവർ കഴിഞ്ഞ ദിവസം എത്തിയത്. ഖത്തര്‍ ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍സ് ഓഫീസുമായി(ജിസിഒ) സഹകരിച്ചായിരുന്നു പ്രഭാഷണ പരിപാടി നടത്തിയത്.
എപ്പോഴും ഭയത്തെക്കാള്‍ മുന്നില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കാൻ കഴിയണമെന്ന് അവർ പറഞ്ഞു. ഭയം നിങ്ങളെ തളര്‍ത്തിക്കളയും. എല്ലായിപ്പോഴും വിശ്വാസത്തോടെയിരിക്കാന് ഞാന്‍ പഠിച്ചു. പ്രായം എത്രയായി എന്നതിലല്ല, എല്ലായിപ്പോഴും വിശ്വാസത്തോടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിലാണ് കാര്യം. മുസ്ലിം അമേരിക്കന്‍ ഒളിമ്പ്യന്‍ എന്ന നിലയില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും അവര്‍ വിശദീകരിച്ചു.
ഫെന്‍സിങ് സമൂഹത്തില്‍ നിന്ന് മാത്രമല്ല, സ്വന്തം കുടുംബത്തില്‍ നിന്നും തടസങ്ങൾ ഉണ്ടായിരുന്നു. ആദ്യമായി ദേശീയ ടീമിലേക്ക് യോഗ്യത നേടുന്നതിന് മുമ്പ് ആരുംതന്നെ ഗൗരവത്തിലെടുത്തിരുന്നില്ല. നിങ്ങളുടെ സ്വപ്നങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ മറ്റുള്ളവർക്ക് വിലപ്പെട്ടതായിരിക്കില്ല.
നിങ്ങളുടെ യാത്രയെന്നത് നിങ്ങളുടേതു മാത്രമാണ്. മറ്റുള്ളവര്‍ക്ക് അത് മനസിലായിക്കൊള്ളണമെന്നില്ല. ഞാന്‍ എന്തു ചെയ്യണം, എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സമൂഹം ചില ധാരണകൾ പുലർത്തുന്നുണ്ട്. അത് ഞാന്‍ അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ നിങ്ങളുടെ മുന്നിൽ ഇരിക്കുമായിരുന്നില്ല. മാറ്റത്തിെൻറ വക്താവായി മാറണമെന്നാണ് എല്ലായിപ്പോഴും ആഗ്രഹിക്കുന്നത്.
തികഞ്ഞ ബോധ്യത്തോടെയാണ് അത്തരമൊരു സമീപനമെന്നും അവര്‍ പറഞ്ഞു. ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ നടന്ന പരിപാടിയില്‍ ആമിന അഹ്മദി മോഡറേറ്ററായിരുന്നു. കായികവസ്ത്രങ്ങളുടെയും കായിക അപ്പാരലിെൻറയും ബ്രാന്‍ഡായ ഊലയുടെ സഹസ്ഥാപകയാണ് ആമിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.