ദോഹ: വെറും പറച്ചിൽ മാത്രമല്ല, ശരിക്കും കളത്തിൽ ഇറങ്ങുകയാണ് ഇൗ ഭരണാധികാരി. രാജ് യനിവാസികൾക്ക് ആരോഗ്യത്തിെൻറ പ്രാധാന്യം കാണിച്ചുകൊടുക്കാനായി അദ്ദേഹം പുതുത ലമുറക്കൊപ്പം ഫുട്ബാൾ കളിച്ചു. തെൻറ രാജ്യം ആദ്യമായി ഏഷ്യൻ കപ്പ് കിരീടം ചൂടിയ സന്ദർഭത്തിൽ വന്നെത്തിയ കായികദിനത്തിൽ ഇതിൽ കൂടുതൽ നല്ലൊരു സന്ദേശം ആ നൻമയുള്ള ഭരണാധികാരിക്ക് കാണിച്ചുകൊടുക്കാൻ ഇല്ല. കാൽപന്തുകളിയിൽ ഏർപ്പെട്ട അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയായിരുന്നു ഇന്നലെ താരങ്ങളിൽ താരം. ആസ്പയർ സോൺ ഫൗണ്ടേഷനിലെ ഫുട്ബോൾ സ്കിൽസ് ഡെവലപ്മെൻറ് സെൻററിലെത്തിയ അ മീർ ശൈഖ് തമീം, ഫൗണ്ടേഷൻ അംഗങ്ങളായ കുട്ടികളോടൊത്ത് പന്ത് തട്ട, വിവിധ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
ആസ്പയർ സോൺ ഫൗണ്ടേഷനിലെ കായിക സംവിധാനങ്ങളെ സംബന്ധിച്ചും വിവിധ സൗകര്യങ്ങളെക്കു റിച്ചും അധികൃതർ അമീറിന് വിശദീകരിച്ചു.
അമീറിെൻറ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, രാജ്യാന്തര ഫുട്ബോൾ അസോസി യേഷൻ ഫെഡറേഷൻ പ്രസിഡൻറ് ജിയനി ഇൻഫാൻറിനോ, ഖത്തർ ഫുട്ബോൾ ഫെഡറേഷനിലെയും ആ സ്പയർ സോൺ ഫൗണ്ടേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ അമീറിനൊപ്പം ഫൗണ്ടേഷനി ലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.