ദോഹ: ഖത്തര്‍ ചാരിറ്റി ടുണീഷ്യയില്‍ കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങള്‍ക്കായി നിർമിച ്ച 88 സാമൂഹിക പാര്‍പ്പിട യൂണിറ്റുകള്‍ കൈമാറി. ടുണീഷ്യയില്‍ വിവിധ ഘട്ടങ്ങളിലായി 200 വീടുക ള്‍ നിര്‍മിച്ചുനല്‍കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ ആദ്യ ഘട്ടമെന്ന നിലയിലാണ് 88 വീടുകളുടെ വിതരണം. അവശേഷിക്കുന്നവ ഉടന്‍ വിതരണം ചെയ്യും. പാവപ്പെട്ട ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, അവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു വീടുകളുടെ നിര്‍മാണം. റസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ നിര്‍മാണത്തിന് ഫണ്ട് ലഭ്യമാക്കിയത് ‘ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെൻറ്’ ആണ്. സിദി ബൗസിദ് സ്റ്റേറ്റില്‍ 48 യൂണിറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി.
30ലക്ഷം റിയാലായിരുന്നു നിര്‍മാണച്ചെലവ്. ഖത്തര്‍ ചാരിറ്റി, സിദി ബൗസിദ് റീജിയണല്‍ കൗണ്‍സില്‍, എക്യുപ്മെൻറ് ഹൗസിങ് ടെറിടോറിയല്‍ ഡെവലപ്മെൻറ് മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കിയത്. കാസെരിന് ഗവര്‍ണറേറ്റില്‍ 40 റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ കൈമാറി. ജെന്ദൗബ, ടുണീസ്, കൈറുവാന് എന്നിവിടങ്ങളിലെ കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങള്‍ക്കായി ഖത്തര്‍ ചാരിറ്റി അടുത്തിടെ സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നു. മൂന്നുലക്ഷം ഡോളറിെൻറ സഹായമാണ് ലഭ്യമാക്കിയത്. 1870 കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങള്‍ക്കും 800ലധികം വിദ്യാര്‍ഥികള്‍ക്കും ഇതിെൻറ പ്രയോജനം ലഭിച്ചു. ബാക്കിയുള്ള വീടുകളുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.