ദോഹ: ഇന്ത്യന്‍ എംബസിയുടെ വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ അപ്പോയിൻറ്മെൻറ് സംവിധാനം നടപ്പാക്കാന്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ അംബാസഡര്‍ പി.കുമരൻ പറഞ്ഞു. അപേക്ഷകരുടെ സമയവും അധ്വാനവും ലാഭിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. അല്‍ഖോറിലും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും പാസ്പോര്‍ട്ട് സബ്മിഷന് സെൻററുകള്‍ തുറക്കും. ഈ വര്‍ഷം തന്നെ വിസ ഔട്ട്സോഴ്സിങ് സെൻററുകള്‍ തുറക്കും. വിസ സേവനങ്ങള്‍ക്കായി കഴിഞ്ഞവര്‍ഷംതന്നെ സെൻററുകള്‍ തുറക്കാന്‍ തീരുമാനിച്ചതാണ്. മാര്ഗനിര്ഗേശങ്ങളില് ചില മാറ്റങ്ങളുണ്ടായതിനാല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.