ദോഹ: വിവിധ ജോലികൾക്കും മറ്റു ആവശ്യങ്ങൾക്കുമായുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫ ിക്കറ്റ് ഇനി മുതൽ ആഭ്യന്തരമന്ത്രാലയത്തിെൻറ മെട്രാഷ് രണ്ട് ആപ്പിലും ലഭ്യമാകും. പൗരന്മാർക്കും രാജ്യത്തെ വിദേശികൾക്കും മെട്രാഷ് വഴി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇനി മുതൽ മെട്രാഷ് വഴി അപേക്ഷ നൽകാൻ സാധിക്കും. അപേക്ഷകർക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡെവലപ്മെൻറ് സിസ്റ്റംസുമായി സഹകരിച്ചാണ് സി ഇ ഐ ഡി (ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ ഡിപ്പാർട്ട്മെൻറ്) പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ഭരണനിർവഹണ വികസന, തൊഴിൽ സാമൂഹിക മന്ത്രാലയത്തിെൻറ ആസ്ഥാനത്ത് ഖത്തരികൾക്കായി പ്രത്യേക ഓഫീസും സി ഇ ഐ ഡി തുറന്നുപ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സർക്കാർ ഏജൻസികളിലെ ജോലി സംബന്ധമായും വിദേശത്ത് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികൾക്കും ഉടൻ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്.
മെട്രാഷ് രണ്ടിന് പുറമേ, ആഭ്യന്തരമന്ത്രാലയത്തിെൻറ വെബ്സൈറ്റിലും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.