ദോഹ: വൈവിധ്യമാര്‍ന്ന ചോക്ലേറ്റ് രുചികള്‍ അനുഭവിക്കാം, സ്വന്തമാക്കാം. അതിനായി ഒരു മേള തന് നെ ഒരുങ്ങുന്നു. രണ്ടാമത് ചോക്ലേറ്റ്, കോഫി ആൻറ് ടീ എക്സ്പോ ജനുവരി 31 മുതല്‍ ഫെബ്രുവരി ഒമ്പത് വരെ ഹോട്ടല്‍ പാര്‍ക്ക് ഷെറാട്ടണില്‍ നടക്കും. വൈവിധ്യമാര്‍ന്ന ചോക്ലേറ്റ്, ടീ, കോഫികളായിരിക്കും മേളയുടെ മുഖ്യ ആകര്‍ഷണം. ഫോര്‍ ആൻറ് വണ്‍ ഏജന്‍സിയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. പത്തുദിവസത്തെ മേളയിൽ പ്രമുഖ പ്രദര്‍ശകരുടെ പങ്കാളിത്തമുണ്ടാകും. പ്രദര്‍ശകര്‍, ചോക്ലേറ്ററീസ്, വ്യവസായ സംരംഭകര്‍, പുതിയ വ്യവസായ നിക്ഷേപ അവസരങ്ങളും സാധ്യതകളും തേടുന്നവര്‍ എന്നിവരെ ഒരുകുടക്കീഴില്‍ ഒന്നിപ്പിക്കുന്നതാണ് ചോക്ലേറ്റ് എക്സ്പോ. ചോക്ലേറ്റ്, കോഫി ഉത്പന്നങ്ങളുടെ പ്രദര്‍ശനം, മേഖലാ, രാജ്യാന്തര നിര്‍മാതാക്കളും വിതരണക്കാരും ലഭ്യമാക്കുന്ന സേവനങ്ങള്‍, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രദര്‍ശനവും ഇതിെൻറ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളുടെ അവതരണവും ഉണ്ടാകും. ബെദായ സെൻററില്‍ നിന്നുള്ള വ്യവസായ സംരംഭകരും പ്രദര്‍ശനത്തില്‍ പങ്കുചേരും. ഖത്തര്‍ ഡെവലപ്മെൻറ് ബാങ്കിെൻറയും സിലാടെകിെൻറയും സംയുക്ത സംരംഭമായ ബെദായ സെൻററിെൻറ സജീവപങ്കാാളിത്തമുണ്ടാകും. ഏറ്റവും മികച്ച ബ്രാന്‍ഡുകളും പുതിയ ഉത്പന്നങ്ങളും അവതരിപ്പിക്കും. കഴിഞ്ഞവര്‍ഷവും ബെദായ ഫെസ്റ്റില്‍ പങ്കെടുത്തിരുന്നു. ദുഖാന് ബെദായയും ഇത്തവണ പങ്കെടുക്കും. കുടുംബങ്ങള്‍ക്കായി പ്രത്യേക സോണ്‍ സജ്ജമാക്കും. കുടുംബങ്ങള്‍ക്ക് ആസ്വദിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ക്രമീകരിക്കും. ഓരോ രാജ്യങ്ങളുടേയും ഏറ്റവും മികച്ച ചായക്കൂട്ടുകളും കാപ്പിയും വിവിധ ഇനത്തിലും രുചിയിലുമുള്ള ചോക്ലേറ്റുകളും അനുഭവിച്ചറിയുന്നതിനുള്ള മികച്ച അവസരമാണ് മേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.