ദോഹ: ഖത്തറിലെ മുൻനിര ഇൻഷുറൻസ് കമ്പനിയുമായി സിദ്റ സ്ത്രീകളുടെയും കുട്ടികളുെ ടയും സ്പെഷ്യൽ ആശുപത്രി കരാർ ഒപ്പിട്ടു. ഇനി മുതൽ അൽ കൂത് ഇൻഷുറൻസ്–റിഇൻഷുറൻസ ് കമ്പനികളുടെ ഇൻഷുറസ് പരിരക്ഷ ആശുപത്രിയിൽ ലഭ്യമാകും. ഖത്തറിൽ താമസിക്കുന്ന ഇ ഷുറൻസ് കമ്പനി ഉപഭോക്താക്കൾക്ക് സിദ് റയിൽ ഇൻഷുറൻസ് സേവനം കിട്ടും. കുട്ടികൾക്ക് അധ്യാധുനിക ചികിൽസയാണ് സിദ്റയിൽ ലഭിക്കുന്നത്. ലോകനിലവാരത്തിലുള്ള കുട്ടികൾക്കായുള്ള സർവീസുകളാണ് ഉള്ളത്. പീഡിയാട്രിക് കാർഡിയോളജി, ന്യൂറോളജി, യൂറോളജി, പ്ലാസ്റ്റിക് ആൻറ് ക്രാണിയോഫേഷ്യൽ റീകൺസ്ട്രക്ഷൻ വിഭാഗങ്ങളിൽ മികച്ച ആരോഗ്യപരിരക്ഷയാണുള്ളത്.
പ്രസവ–സ്ത്രീരോഗങ്ങൾക്ക് ലോകനിലവാരത്തിലുള്ള ചികിൽസാസൗകര്യങ്ങളാണുള്ളത്. ഏതെങ്കിലും തരത്തിൽ പ്രയാസങ്ങളുള്ള ഗർഭിണികൾക്ക് പ്രത്യേകശ്രദ്ധയും ചികിൽസയുമാണ് നൽകുന്നത്. 2018 നവംബറിലാണ് സിദ്റയുടെ ഒൗദ്യോഗിക ഉദ്ഘാടനം നടന്നത്. രണ്ട് മാസങ്ങൾക്കകം തന്നെ മുൻനിര ഇൻഷുറൻസ് കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ കഴിഞ്ഞത് നാഴികകല്ലാണെന്ന് ബന്ധെപ്പട്ടവർ പറഞ്ഞു. അൽകൂത് ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ചികിൽസ നൽകുന്നതിലും മുൻനിര ഇൻഷുറൻസ് കമ്പനിയുമായി സഹകരിക്കാൻ കഴിയുന്നതിലും ഏറെ അഭിമാനിക്കുന്നതായി സിദ്റ സി.ഇ.ഒ പീറ്റർ മോറിസ് പറഞ്ഞു. ഖത്തർ ഫൗണ്ടേഷൻ അംഗമെന്ന നിലയിൽ സിദ്റക്ക് ഖത്തറിൽ തന്നെയുള്ള ഇൻഷുറൻസ് കമ്പനിയുമായി കൈകോർക്കാൻ കഴിഞ്ഞത് നേട്ടമാണ്.
ഇത്തരത്തിലുള്ള മുൻനിര കമ്പനികളുമായി മറ്റ് മേഖലകളിലും സഹകരിക്കും. അത്തരത്തിലുള്ള തീരുമാനങ്ങൾ ഉടൻ വരുമെന്നും അദ്ദേഹം പറഞ്ഞു. വൈജ്ഞാനിക–ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഖത്തർ ആസ് ഥാനമായുള്ള ലോകപ്രശസ്തമായ സ്ഥാപനമായ സിദ്റയുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇൻഷുറൻസ് കമ്പനി സി.ഇ.ഒ അഹ്മദ് റഫീ അൽ ഇമാദി പറഞ്ഞു. ഇൗ സഹകരണം മൂലം കമ്പനിയിൽ ഇൻഷ്വർ ചെയ്തവർക്ക് മികച്ച ആരോഗ്യപരിരക്ഷയാണ് കിട്ടുകയെന്നും അദ്ദേഹം പറഞ്ഞു. മു െമ്പാക്കെ വിദഗ്ധ ചികിൽസക്കായി പലരും വിദേശത്തേക്കായിരുന്നു പോയിരുന്നത്. എന്നാൽ സിദ്റ വന്നതോടെ ഇതിൽ മാറ്റമുണ്ട്. ഖത്തറിെൻറ സ്വയംപര്യാപ്തതാ മേഖലയിലെ മുന്നേറ്റമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.