ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ഇറാഖ് പ്രസിഡൻറ് ഡോ.ബർഹം സ് വാലിഹുമായി ചര്‍ച്ച നടത്തി. ഇറാഖ് പ്രസിഡൻറിെൻറ ഖത്തര്‍ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ദൃഢപ്പെ ടുത്താന്‍ സഹായകമാകുമെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. അമീരി ദിവാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സ ഹകരണം ശക്തിപ്പെടുത്തുന്നതും മേഖലയിലെയും രാജ്യാന്തരതലത്തിലെയും ഏറ്റവും പുതിയ സംഭവവികാ സങ്ങളും ചര്‍ച്ചയായി. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, അടിസ്ഥാന സൗകര്യവികസനം, ടൂറിസം, ഇറാഖി െൻറ പുനര്‍നിര്‍മാണം ഉള്‍പ്പടെയുള്ള മേഖലകളില്‍ പൊതുവായ താല്പര്യങ്ങള് നിറവേറ്റുന്നതും കൂടിക്കാഴ്ചയില്‍ വിഷയമായി. ചര്‍ച്ചകള്‍ക്കുശേഷം അമീറിനെ ഇറാഖ് സന്ദര്‍ശിക്കുന്നതിനായി പ്രസിഡൻറ് ക്ഷണിച്ചു. ഇറാഖ് പ്രസിഡൻറിെൻറ ക്ഷണം അമീര്‍ സ്വാഗതം ചെയ്തു. അമീരി ദിവാനില്‍ ഡോ. ബർഹം സ്വാലിഹിന് ഔദ്യോഗിക വരവേല്‍പ്പാണ് നല്‍കിയത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി അമീര്‍ ഉച്ചവിരുന്നും ഒരുക്കി യിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം വ്യാഴാഴ്ച തന്നെ ഡോ. ബർഹം സ്വാലിഹ് ഇറാഖിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.