ദോഹ: ലോക ഒന്നാം നമ്പർ താരവും ടോപ് സീഡുമായ നൊവാക് ദ്യോകോവിച്ച് ഖത് തർ എക്സോൺ മൊബീൽ ഓപൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. സെ മിയിൽ സ്പെയിനിെൻറ റോബർട്ടോ ബാറ്റിസ്റ്റാ അഗുട്ടാണ് ദ്യോകോവിച്ചിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ടൂർണമെൻറിലെ ഏഴാം സീഡായ അഗുട്ടിെൻറ വിജയം. സ്കോർ 3–6, 7–6, 6–4. ഖലീഫ രാജ്യാന്തര ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ നടന്ന സെമി പോരാട്ടത്തിൽ ആദ്യ സെറ്റിൽ ദ്യോകോവിച്ചിനായിരുന്നു പൂർണ ആധിപത്യം.
തുടരെത്തുടരെ പോയൻറ് നേടി 6–3ന് സെറ്റ് നേടിയ നദാൽ രണ്ടാം സെറ്റും അനായാസം കരസ്ഥമാക്കുമെന്ന ധാരണ തെറ്റിച്ച് ഉജ്വല തിരിച്ചു വരവാണ് റോബർട്ടോ അഗുട്ട് നടത്തിയത്. രണ്ടാം സെറ്റിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ൈട്രബേക്കറിൽ അഗുട്ട് സെറ്റ് നേടി ദ്യോകോവിച്ചിെൻറ ലീഡ് ഇല്ലാതാക്കി. മൂന്നാം സെറ്റിൽ കണ്ടത് അഗുട്ടിെൻറ ആധിപത്യമായിരുന്നു. രണ്ട് ഡ ബിൾ പിഴവുകൾ വരുത്തിയതാണ് ദ്യോകോവിച്ചിന് വിനയായത്. മത്സരത്തിൽ മൂന്ന് ഇരട്ട പിഴവുകളാണ് ദ്യോകോവിച്ച് വരുത്തിയത്. ലോക റാങ്കിംഗിൽ 24ാം സ്ഥാനത്തുള്ള അഗുട്ടിന് റാങ്കിംഗ് മെച്ചപ്പെടുത്താനും കലാശപ്പോരാട്ടത്തിൽ കിരീടം നേടി സീസൺ തുടക്കം വിജയത്തോടെയാക്കാനുമുള്ള സുവർണാവസരാണ് കൈവന്നിരിക്കുന്നത്. അതേസമയം, ഹാട്രിക് കിരീടമെന്ന നേട്ടത്തോടെ ഫെഡറർക്കൊപ്പമെത്താനുള്ള ദ്യോകോവിച്ചിെൻറ ആഗ്രഹമാണ് വിഫലമായത്. ഫൈനലിൽ ബെർഡിച്ച്–സെചിനാറ്റി മത്സരവിജയിയായിരിക്കും അഗുട്ടിെൻറ എതിരാളി.
ഡബിൾസിൽ ഗോഫിൻ–ഹെർബർട്ട്
ഖത്തർ എക്സോൺ മൊബീൽ ടെന്നീസ് ചാമ്പ്യൻഷിപ്പിെൻറ ഡബിൾസിൽ ഡേവിഡ് ഗോഫിൻ–പിയറി ഹ്യൂഗ്സ് ഹെർബർട്ട് സഖ്യത്തിന് കിരീടം. ഫൈനലിൽ നെതർലാൻറ്സിെൻറ റോബിൻ ഹാസി–മാത്യൂ മിഡിൽകൂപ് സ ഖ്യത്തിനെ 5–7, 6–4, 10–4 സ്കോറിന് പരാജയപ്പെടുത്തിയാണ് ബെൽജിയൻ–ഫ്രഞ്ച് ജോഡി കിരീടം നേടിയത്. സെമിയിൽ ദ്യോകോവിച്ച് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഗോഫിൻ–ഹെർബർട്ട് സഖ്യം കലാശക്കളിക്ക് അർഹത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.