ദോഹ: ആഭ്യന്തര മന്ത്രാലയത്തിെൻറ പുതിയ സേവനങ്ങൾ കൂടി ചേർത്ത് മെ ട്രാഷ് 2 ആപ്പ് പരിഷ്ക്കരിച്ചു. ഇനി മുതൽ ആപ്പ് മുഖേന നൽകുന്ന ഫീസുകൾ ക്ര ഡിറ്റ് കാർഡ് പോലെ തന്നെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ന ൽകാം. പൊതുജനങ്ങളിൽ നിന്ന് ഉയർന്ന ശക്തമായ ആവശ്യം പരിഗണിച്ചാണ് ഇൗ തീരുമാനമെന്ന് ഇൻഫർ മേഷൻ സിസ്റ്റം അസിസ്റ്റൻറ് ഡയറക്ടർ മേജർ അബ്ദുൽഅസീസ് അൽറുവൈലി അറിയിച്ചു. നേരത്തെ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് മാത്രമേ ഫീസുകൾ അടക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ക്രഡിറ്റ് കാർഡ് ഇല്ലാത്തവർക്ക് കാർഡുള്ള ആരെയെങ്കിലും സമീപിക്കുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളൂ. ഡെബിറ്റ് കാർഡുകൾ ഉപയോഗി ക്കാെമന്ന് ആയതോടെ ഏതൊരാൾക്കും
മെട്രാഷ് 2 ആപ്പ് വഴി ആഭ്യന്തര മന്ത്രാലയത്തിെൻറ സേവനം ഉപയോ ഗപ്പെടുത്താൻ കഴിയും. പുതിയ സേവനങ്ങളും ആപ്പിൽ ചേർത്ത് പരിഷ്കരിച്ചിട്ടുണ്ട്. പുതുതായി വരുന്ന തൊഴിലാളികളുടെ മെഡിക്കൽ പരിശോധന അടക്കമുള്ള ആവശ്യങ്ങൾക്കുള്ള ഫീസുകളും മെട്രാഷ് വഴി അടക്കാൻ കഴിയും. വാഹനങ്ങളുടെ ഇരു ഭാഗങ്ങളിലും പതിക്കുന്ന സൺഗ്ലാസിനുള്ള അനുമതി ഫീസും ഇനി മുതൽ മെട്രാഷ് വഴി അടക്കാം. ലൈ സൻസ് നഷ്ടപ്പെട്ടവർക്ക് പുതിയ ലൈസൻസിനും ഇതിലൂടെ അപേക്ഷിക്കാം. ട്രാഫിക് വകുപ്പിെൻറ ഒാഫീസിൽ പേകാതെ തന്നെ ക്യൂപോസ്റ്റ് വഴി കാർഡുകൾ കൈപറ്റാനും സാധിക്കും. നമ്പർ േപ്ലറ്റ് നഷ്ടപ്പെടുക, അപകടങ്ങൾ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഇൗ ആപ്പ് വഴി ഇനി നടക്കും. നിലവിൽ 174 സേവന ങ്ങളാണ് മെട്രാഷ് വഴി ലഭ്യമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.