ദോഹ: ഖത്തർ കെഎംസിസി കുറ്റ്യാടി മണ്ഡലം പദ്ധതിയായ ‘സെൻറർ ഫോർ സോഷ്യോ കൾച്ചറൽ സ്റ്റഡീസ്’ ^ മുഖദ്ദിമയുടെ പ്രഖ്യാപനം വെള്ളിയാഴ്ച തുമാമയിലെ കെഎംസിസി ഹാളിൽ നടക്കും. പങ്കെടുക്കാൻ എത്തിയ ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എംഎൽഎയുമായ കെഎം ഷാജിക്കും കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി കെ ടി അബ്ദുറഹിമാനും ദോഹയിൽ സ്വീകരണം നൽകി. റയീസ് വയനാട്, ഫൈസൽ അരോമ, അഷ്റഫ് കനവത്ത്, നസീർ അരീക്കര, എംപി ഇല്യാസ് മാസ്റ്റർ, സിറാജ് മാതോത്ത്, ശബീർ മേമുണ്ട, സൽമാൻ എളയടം, അജ്മൽ നബീൽ, നാസർ നീലിമ, ഫൈസൽ കല്ലായി എന്നിവർ നേതൃത്വം നൽകി. നാളെ നടക്കുന്ന പരിപാടി കെഎംസിസി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്യും. കെ.ടി അബ്ദുറഹിമാൻ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.